ഒമാന്‍: സ്വര്‍ണ്ണ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുതിയ നിബന്ധനകളുമായി ഒമാൻ

മസ്‌കത്ത്: രാജ്യത്ത് സ്വര്‍ണ്ണം, വെള്ളി മുതലായ വിലപിടിച്ച ലോഹങ്ങള്‍, രത്‌നക്കല്ലുകള്‍ മുതലായവ വ്യാപാരം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ നിബന്ധന ഏര്‍പ്പെടുത്തി ഒമാൻ.

മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷനാണ് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്.

രാജ്യത്ത് വിലയേറിയ ലോഹങ്ങള്‍, രത്‌നക്കല്ലുകള്‍ മുതലായവ വില്‍ക്കുകയും, വാങ്ങുകയും ചെയ്യുന്ന മുഴുവൻ സ്ഥാപനങ്ങളും 5000 റിയാലിന് മുകളില്‍ മൂല്യമുള്ള വാണിജ്യ ഇടപാടുകള്‍ക്കായി ഇലക്‌ട്രോണിക് പേയ്‌മെന്റ്, ചെക്കുകള്‍ അല്ലെങ്കില്‍ ബാങ്ക് ട്രാൻസ്ഫര്‍ എന്നിവയില്‍ ഏതെങ്കിലും ഒരു മാര്‍ഗം നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണെന്നാണ് നിബന്ധന.

2023 ഓഗസ്റ്റ് 14 മുതല്‍ ഈ നിബന്ധന ഒമാനില്‍ പ്രാബല്യത്തില്‍ വന്നുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Next Post

കുവൈത്ത്: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി സാരഥി കുവൈത്ത് ഗുരുകുലം

Wed Aug 16 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യ ദിനം സാരഥി കുവൈത്ത് ഗുരുകുലം വര്‍ണാഭമായി ആഘോഷിച്ചു. മംഗഫ് മെമ്മറീസ് ഹാളില്‍ പ്രസിഡന്റ് കെ.ആര്‍.അജി ദേശീയപതാക ഉയര്‍ത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും ഇന്ത്യയുടെ സമ്ബന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉണര്‍ത്തി. വിദ്യാര്‍ഥികളും അധ്യാപകരും കലാപരിപാടികള്‍ അവതരിപ്പിച്ചു. ദേശഭക്തി ഗാനാലാപനം, നൃത്തം എന്നിവ അവതരിപ്പിച്ചു. രശ്മി ഷിജു,ലിനി ജയൻ,വിനീഷ് […]

You May Like

Breaking News

error: Content is protected !!