കുവൈത്ത്: കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജൂണ്‍ 6 ചൊവ്വാഴ്ച നടക്കും

കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജൂണ്‍ 6 ചൊവ്വാഴ്ച നടക്കും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തെരെഞ്ഞെടുപ്പ് വഴി രൂപീകൃതമായ പാര്‍ലമെന്റിനെ കുവൈറ്റ് ഭരണ ഘടന കോടതി അസാധുവാക്കുകയും, 2020 ലെ പാര്‍ലമെന്റ് പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പുനസ്ഥാപിക്കപ്പെട്ട 2020 ലെ പാര്‍ലമെന്റ് പിരിച്ചു വിട്ട് കൊണ്ട് അമീര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

വര്‍ഷങ്ങളായി ഭരണ അസ്ഥിരത തുടരുന്ന രാജ്യത്ത് കെട്ടുറപ്പുള്ള ഭരണം നയിക്കാന്‍ കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ്, പല തവണ പാര്‍ലമെനെറ്റിനെ ഓര്‍മ്മപ്പെടുത്തുന്നുണ്ടെങ്കിലും പാര്‍ലമെന്റും മന്ത്രി സഭയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് പലപ്പോഴും പാര്‍ലമെന്റ് പിരിച്ചു വിടുന്നതിലേക്കെത്തിച്ചേരുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന ജൂണ്‍ ആറിന് രാജ്യത്ത് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Next Post

യു.കെ: യുകെയിലെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിക്കുന്നു എന്തു ചെയ്യുമെന്ന് അറിയാതെ ജനങ്ങള്‍

Wed May 3 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: അടിസ്ഥാനപലിശനിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വര്‍ധിപ്പിക്കാനുള്ള സാധ്യതയേറിയതിനാല്‍ യുകെയിലെ മോര്‍ട്ട്ഗേജ് നിരക്കുകള്‍ വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി 12ാം പ്രാവശ്യമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് വര്‍ധിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി രാജ്യത്തെ പ്രമുഖ ലെന്‍ഡര്‍മാരെല്ലാം തങ്ങളുടെ മോര്‍ട്ട്ഗേജ് നിരക്ക് കൂട്ടാന്‍ തുടങ്ങിയത് സ്വന്തമായി വീടെന്ന സ്വപ്നം പേറി നടക്കുന്ന നിരവധി പേരെയും നിലവില്‍ മോര്‍ട്ട്ഗേജെടുത്തവരെയും ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. പുതിയ […]

You May Like

Breaking News

error: Content is protected !!