
കുവൈത്ത് സിറ്റി: തൃശൂര്‍ അസോസിയേഷൻ ഓഫ് കുവൈത്തിന്റെ പതിനേഴാം വാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ മൂന്നിന് നടത്താനിരുന്ന ‘മഹോത്സവം- 2023’ മാറ്റിവെച്ചതായി സംഘാടകര്‍ അറിയിച്ചു.
ഫലസ്തീൻ ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി കലാ സാംസ്കാരിക പരിപാടികള്‍ നിര്‍ത്തിവെക്കാനുള്ള കുവൈത്ത് സര്‍ക്കാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. ഇന്ത്യൻ സെൻട്രല്‍ സ്കൂള്‍ അബ്ബാസിയിലാണ് പരിപാടി പദ്ധതിയിട്ടിരുന്നത്. മഹോത്സവത്തിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. പരിപാടികള്‍ നടത്താൻ അനുമതി ലഭിക്കുന്ന പക്ഷം മറ്റൊരു ദിവസം ‘മഹോത്സവം- 2023’ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.