ഒമാന്‍: കുടുംബങ്ങളെ ആകര്‍ഷിച്ച്‌ ‘മസ്കത്ത് നൈറ്റ്സ്’

മസ്കത്ത്: ആഘോഷങ്ങള്‍ക്ക് വാതില്‍ തുറന്നെത്തിയ ‘മസ്കത്ത് നൈറ്റ്സ്’കുടുംബങ്ങളെ ആകര്‍ഷിക്കുന്നു. ഖുറം നാച്ചുറല്‍ പാര്‍ക്ക്, അല്‍ നസീം പാര്‍ക്ക്, ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ ഗ്രൗണ്ട്, ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്റര്‍ തുടങ്ങിയ വേദികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിപാടികള്‍ ആസ്വദിക്കാനായി നിരവധി ആളുകളാണ് എത്തിയത്. ദിവസവും വൈകീട്ട് നാലു മുതല്‍ രാത്രി 11 വരെയാണ് പരിപാടികള്‍.

വാരാന്ത്യങ്ങളില്‍ ഖുറം നാച്ചുറല്‍ പാര്‍ക്ക് ഒഴികെയുള്ള സ്ഥലങ്ങളില്‍ 12 മണിവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. സാഹസിക വിനോദങ്ങള്‍, ഫുഡ്കോര്‍ട്ടുകള്‍, സാംസ്കാരിക പരിപാടികള്‍, കുട്ടികളെ ആകര്‍ഷിക്കുന്ന ഇലക്ട്രിക് ഗെയിം ഷോ, ഡ്രോണ്‍, ലേസര്‍ ഷോകള്‍ എന്നിവയെല്ലാം സന്ദര്‍ശകരുടെ മനം കവരുന്നതാണ്. ഒമാന്‍റെ തനത് കലാരൂപങ്ങളെ അടുത്തറിയാന്‍ പരിപാടികള്‍ സഹായകമാകുന്നുണ്ടെന്ന് വിദേശികളായ ആളുകള്‍ പറഞ്ഞു.

ഈ വര്‍ഷത്തെ പരിപാടികളിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് ‘ഹെറിറ്റേജ് വില്ലേജെ’ന്ന പരമ്ബരാഗത ഗ്രാമം. കുന്തിരിക്കം, അതിന്‍റെ ഉല്‍പന്നങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവയുള്ള ഏറ്റവും വലിയ പ്രദേശമാണിത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള റൈഡുകള്‍, വാട്ടര്‍ ബലൂണുകള്‍, സ്റ്റില്‍റ്റ് വാക്കറുകള്‍, കുട്ടികള്‍ക്കായി ആകര്‍ഷകമായ മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഇറാന്‍, ഇന്ത്യ, ഇത്യോപ്യ, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്നുള്ള പരമ്ബരാഗത കരകൗശല വസ്തുക്കളുടെയും പുരാവസ്തുക്കളുടെയും പ്രദര്‍ശനം പുത്തന്‍ കാഴ്ചയാണ് സമ്മാനിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ പരിപാടികളിലേക്കായി എത്തുമെന്നാണ് സംഘാടകര്‍ കരുതുന്നത്.

Next Post

കുവൈത്ത്: ഉല്‍പ്പന്നങ്ങളില്‍ ഫോട്ടോകളോ രാജ്യ ചിഹ്നങ്ങളോ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി കുവൈത്ത്

Mon Jan 23 , 2023
Share on Facebook Tweet it Pin it Email ഉല്‍പ്പന്നങ്ങളില്‍ ഫോട്ടോകളോ രാജ്യ ചിഹ്നങ്ങളോ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി കുവൈത്ത്. ആര്‍ട്ടിക്കിള്‍ 16 പ്രകാരം അമീറിന്റെയോ കിരീടാവകാശിയുടയോ രാജ്യ ചിഹ്നങ്ങളുടയോ ഫോട്ടോകള്‍ ഏതെങ്കിലും ഉല്‍പ്പന്നങ്ങളില്‍ പതിക്കുന്നതും, വില്‍ക്കുന്നതും, വിപണനം ചെയ്യുന്നതും നിയമ വിരുദ്ധമാണെന്ന് വാണിജ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ ഇനേസി വ്യക്തമാക്കി. ഇത്തരത്തില്‍ നിയമ ലംഘനം നടത്തുന്നവരെ പിടികൂടുവാന്‍ കടകളും മാളുകളും കേന്ദ്രീകരിച്ച്‌ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ […]

You May Like

Breaking News

error: Content is protected !!