കുവൈത്ത്: വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം പിടിച്ചുമാറ്റാനെത്തിയ അധ്യാപകന് കുത്തേറ്റു

കുവൈത്ത് സിറ്റി: വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അധ്യാപകന് കുത്തേറ്റു. കുവൈത്തിലെ അഹ്മദിയ ബലത് അല്‍ ഷുഹദ ഹൈസ്‌കൂളിലാണ് സംഭവം നടന്നത്.

വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ പ്രശ്‌നം പരിഹരിക്കാനെത്തിയ അധ്യാപകനാണ് കുത്തേറ്റതെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വഴക്കുണ്ടായ കുട്ടികളില്‍ ഒരാള്‍ തന്റെ സഹോദരനെ വിളിച്ചുവരുത്തി. തുടര്‍ന്ന് രംഗം കൂടുതല്‍ വഷളാവുകയായിരുന്നു. വിദ്യാര്‍ത്ഥികളെ തമ്മില്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അധ്യാപകന് വിദ്യാര്‍ത്ഥിയുടെ സഹോദരന്റെ കുത്തേറ്റത്. വിദ്യാര്‍ത്ഥികളെയും യുവാവ് മര്‍ദ്ദിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മര്‍ദ്ദനത്തില്‍ പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ അധ്യാപകര്‍ പുറത്തുവിട്ടിട്ടില്ല. വിദ്യാര്‍ത്ഥികള്‍ തമ്മിലുളള സംഘര്‍ഷത്തിന്റെ കാരണവും വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Next Post

ശരീര ഭാരം കുറയ്ക്കാന്‍ കുരുമുളക് സഹായിക്കും കഴിക്കേണ്ട സമയം

Sun Nov 20 , 2022
Share on Facebook Tweet it Pin it Email ശരീര ഭാരം കുറയ്ക്കാന്‍ കുരുമുളക് സഹായിക്കുമെന്ന് പറഞ്ഞാല്‍ പലരും അതിശയപ്പെട്ടേക്കും. ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഭക്ഷണ നാരുകള്‍ എന്നിവ ഈ സുഗന്ധവ്യഞ്ജനത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ കലോറി വളരെ കുറവാണ്. ശരീര ഭാരം കുറയ്ക്കാന്‍ പല വിധത്തില്‍ കുരുമുളക് ഉപയോഗിക്കാവുന്നതാണ്. അവയില്‍ ചിലത് നോക്കാം. കടയില്‍നിന്ന് ശുദ്ധമായ കുരുമുളക് എണ്ണ വാങ്ങുക. ഒരു തുള്ളി എണ്ണ ഒരു ഗ്ലാസ് […]

You May Like

Breaking News

error: Content is protected !!