വാഷിങ്ടണ്‍: യു.എസിലെ ടെക്സസില്‍ മാളിലുണ്ടായ വെടിവെപ്പില്‍ ഒമ്ബത് കൊല്ലപ്പെട്ടു. ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തയാളെ പൊലീസ് കൊലപ്പെടുത്തി. ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്.
നിരവധി പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരില്‍ കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരുടെ ആരോഗ്യനിലയെ സംബന്ധിച്ച് റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.
രണ്ട് അക്രമികള്‍ ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും അധികൃതര്‍ തള്ളിയിട്ടിട്ടുണ്ട്. അക്രമണകാരണത്തെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.