യു.എസ്.എ: ഒരു ദിവസം കൊണ്ട് ജീവനക്കാരെ കോടീശ്വരന്‍മാരാക്കി ഞെട്ടിച്ച് യുഎസിലെ ഒരു ഇന്ത്യന്‍ കമ്പനി

ന്യൂയോര്‍ക്ക്: ഒരു ദിവസം കൊണ്ട് ജീവനക്കാരെ കോടീശ്വരന്‍മാരാക്കി ഞെട്ടിച്ചിരിക്കുകയാണ് യുഎസിലെ ഒരു ഇന്ത്യന്‍ കമ്ബനി.കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌വര്‍ക്കേഴ്‌സ് എന്ന ഐടി കമ്ബനിയിയിലെ 500 ജീവക്കാരാണ് ഒരു ദിവസം കൊണ്ട് കോടീശ്വരന്‍മാരായത്.

കഴിഞ്ഞ ദിവസം യുഎസ് ഓഹരിവിപണിയായ നസ്ഡാക്കില്‍ ലിസ്റ്റ് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം.തുടര്‍ന്ന് 36 ഡോളറായിരുന്ന കമ്ബനിയുടെ ഓഹരി വില 47.55 ഡോളറായി ഉയര്‍ന്നു. ഇത്തരത്തില്‍ കമ്ബനി ഓഹരികളുടെ മൂല്യം 32 ശതമാനത്തിലധികം വര്‍ദ്ധിച്ചതാണ് നേട്ടത്തിന് കാരണം.ഗിരീഷ് മാതൃഭൂതവും ഷാന്‍ കൃഷ്ണമൂര്‍ത്തിയും 2011 ല്‍ ചെന്നെയില്‍ സ്ഥാപിച്ച ഐടി കമ്ബനിയാണ് ഫ്രഷ്‌വര്‍ക്കേഴ്‌സ്.

ആഗോളതലത്തില്‍ 43,00ലധികം ജീവനക്കാരുള്ള കമ്ബനിയിലെ 73% ശതമാനം ജീവനക്കാര്‍ക്കും നിലവില്‍ കമ്ബനിയില്‍ ഓഹരി നിക്ഷേപമുണ്ട്. ഗൂഗിളിനടക്കം ഓഹരിയുള്ള ഫ്രെഷ്‌വര്‍ക്കേഴ്‌സിന്റെ പ്രധാന ഓഹരിയുടമകള്‍ ടൈഗര്‍ ഗ്ലോബല്‍, ആക്‌സല്‍ ഇന്ത്യ തുടങ്ങിയവരാണ്.

Next Post

നവംബര്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കും - മാര്‍ഗനിര്‍ദേശം ഉടന്‍ - ആശങ്കവേണ്ടെന്ന് സര്‍ക്കാര്‍

Thu Sep 23 , 2021
Share on Facebook Tweet it Pin it Email തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തന്നെ തുറക്കുമെന്ന് വിദ്യാസമന്ത്രി വി ശിവന്‍കുട്ടി. ക്ലാസ് തുടങ്ങുന്നതിന് വേണ്ടി എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായാതായും എല്ലാ സൂക്ഷ്മാംശങ്ങളും പരിശോധിച്ച്‌ കൊണ്ടാണ് ക്രമീകരണങ്ങള്‍ നടത്തിയതെന്നും ഉന്നതതല യോഗത്തിന് ശേഷം ആരോഗ്യമന്ത്രി വീണാ ജോര്‍ജും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും മാധ്യമങ്ങളോട് പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയ്ക്കായി സമഗ്രറിപ്പോര്‍ട്ട് തയ്യാറാക്കും. രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും യാതൊരും ആശങ്കയ്ക്കും […]

You May Like

Breaking News

error: Content is protected !!