കുവൈത്ത്: തനിമ കുവൈത്ത് അഡ്വ. പി. ജോണ്‍ തോമസിന് യാത്രയയപ്പ് നല്‍കി

കുവൈത്ത്‌സിറ്റി: തനിമ കുവൈത്ത് സൗഹൃദത്തനിമയോടനുബന്ധിച്ച്‌ നടത്തിയ ചടങ്ങില്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ മാനേജറും തനിമ അഡൈ്വസറി ബോര്‍ഡ് അംഗവും ആയ അഡ്വ. പി. ജോണ്‍ തോമസിനു യാത്രയപ്പ് നല്‍കി. ഫാദര്‍ ഡേവിസ് ചിറമേല്‍ സമ്മേളനം ഉത്ഘാടനം ചെയ്തു.കുവൈത്തിലെ സംഘടനകളുടെ വളര്‍ച്ചയ്ക്ക് പാത്രമാകാന്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളും അതിനു അവസരം ഒരുക്കി കൂടെ നിന്ന അഡ്വ. പി ജോണ്‍ തോമസും എന്നും കുവൈത്ത് പ്രവാസികളുടെ ഓര്‍മ്മകളില്‍ ഉണ്ടാകും എന്ന് തനിമ ജെന. കണ്‍വീനര്‍ ബാബുജി ബത്തേരി ഓര്‍മ്മിപ്പിച്ചു. പെണ്‍തനിമ കണ്‍വീനര്‍ ഉഷ ദിലീപ് തനിമയുടെ യാത്രയയപ്പ് സന്ദേശം കൈമാറി. മാത്യു വര്‍ഗ്ഗീസ്, മുസ്തഫ ഹംസ പയ്യന്നൂര്‍, ഡോ: അമീര്‍ അഹമദ് , ജേക്കബ് മാത്യു, ജേക്കബ് വര്‍ഗ്ഗീസ്, സുരേഷ് കെ.പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഐബിപിസി, ഫോക്കസ് കുവൈത്ത്, വയനാട് അസോസിയേഷന്‍, ബിഷമോര്‍ കോളേജ് അലുംനി, എച്.എസ്.പി.എ, പാല്‍പക്, സാരഥി, ഫോക്ക് , ഗാന്ധിസ്മൃതി അടക്കം വിവിധ സംഘടനകള്‍ അഡ്വ. പി ജോണ്‍ തോമസിനു സ്‌നേഹോപഹാരം കൈമാറി.

തനിമ കുവൈത്തും കുവൈത്തിലെ വിവിധ സംഘടനകളും നല്‍കിയ സ്‌നേഹവും ആദരവും കൈപറ്റുന്നതിനൊപ്പം എന്നും കുവൈത്തിന്റെ നല്ല ഓര്‍മകളില്‍ നിലനില്‍ക്കും എന്ന് അഡ്വ. പി ജോണ്‍ തോമസ് മറുപടി പ്രസംഗത്തില്‍ അറിയിച്ചു. പ്രസ്തുത യോഗത്തില്‍ ഉന്നതവിദ്യാഭ്യാസത്തിനു നാട്ടിലേക്ക് പോകുന്ന കുട്ടിത്തനിമ അംഗം ജോഷ് സാവിയോയ്ക്ക് തനിമയുടെ ഉപഹാരം നല്‍കി ആദരിച്ചു.
ഷൈജു പള്ളിപ്പുറം പരിപാടികള്‍ നിയന്ത്രിച്ചു. ഷാജി വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. ജോണി കുന്നേല്‍ സ്വാഗതവും റുഹൈല്‍ നന്ദിയും അറിയിച്ചു.

Next Post

യു.എസ്.എ: യുഎസിലെ ഗുരുദ്വാരയ്‌ക്കുള്ളില്‍ വെടിവെപ്പ് രണ്ട് പേര്‍ക്ക് പരിക്കേറ്റു വെടിയേറ്റവരില്‍ ഇന്ത്യക്കാരനും

Mon Mar 27 , 2023
Share on Facebook Tweet it Pin it Email സക്രമെന്റോ: കാലിഫോര്‍ണിയയില്‍ സിഖ് ക്ഷേത്രത്തിനകത്ത് നടന്ന വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വെടിയേറ്റവരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. സാക്രമെന്റോയിലെ ബ്രാഡ്ഷാ റോഡിലുള്ള ഗുരുദ്വാരയില്‍ അമേരിക്കന്‍ സമയം ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ രണ്ട് പേരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഇവര്‍ അപകടനില തരണം ചെയ്‌തെന്നാണ് വിവരം. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ പങ്കിനെക്കുറിച്ച്‌ അന്വേഷിച്ച്‌ […]

You May Like

Breaking News

error: Content is protected !!