ഒമാന്‍: ഒഡീഷയിലെ ട്രെയിന്‍ അപകടം; ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അനുശോചിച്ചു

മസ്കത്ത്: ഇന്ത്യയിലെ ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് അനുശോചിച്ചു.

അപകടത്തിന് ഇരയായ കുടുംബങ്ങളോടും ഇന്ത്യൻ ജനതയോടും ആത്മാര്‍ത്ഥമായ അനുശോചനവും സഹതാപവും അറിയിക്കുകയാണെന്ന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് അയച്ച സന്ദേശത്തില്‍ പറഞ്ഞു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും സുല്‍ത്താൻ ആശംസിച്ചു.

ഒഡിഷയിലെ ബാലസോറില്‍ പാളം തെറ്റിയ യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസിലേക്ക് കോറമണ്ഡല്‍ എക്സ്പ്രസ് ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ 261ആളുകള്‍ മരിച്ചതായാണ് കണക്കാക്കുന്നത്. വെള്ളിയാഴ്ച രാത്രി 7.20നായിരുന്നു അപകടം. 900 പേര്‍ക്ക് പരിക്കേറ്റതായാണ് അവസാന റിപ്പോര്‍ട്ട്. മരണസംഖ്യ ഉയരുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പരിക്കേറ്റവരെ ബാലസോര്‍ മെഡിക്കല്‍ കോളജ് അടക്കം സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Next Post

കുവൈത്ത്: കുവൈത്ത് സാല്‍മിയയിലെ ടയര്‍ സ്ക്രാപ്‍യാഡില്‍ വന്‍ തീപിടിത്തം

Sat Jun 3 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സാല്‍മിയയിലെ ടയര്‍ സ്ക്രാപ്‍യാഡില്‍ വൻ തീപിടിത്തം. നിരവധി ടയറുകളും മറ്റു വസ്തുക്കളും കത്തിനശിച്ചു. 3,000 ചതുരശ്ര മീറ്ററിലധികം വിസ്തീര്‍ണമുള്ള സാല്‍മിയയിലെ ടയര്‍ സ്ക്രാപ്‍യാഡിലാണ് തീപിടിത്തം ഉണ്ടായത്. ജനറല്‍ ഫയര്‍ ഫോഴ്‌സ് ഉടൻ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. തീപിടിത്തത്തില്‍ വലിയ നഷ്ടം സംഭവിച്ചതായാണ് സൂചനകള്‍.

You May Like

Breaking News

error: Content is protected !!