കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ ഒമാന്‍ എയര്‍

കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസ് പ്രഖ്യാപിച്ച്‌ ഒമാന്‍ എയര്‍. 2023 സമ്മര്‍ ഷെഡ്യുളില്‍ ആണ് കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മസ്‌കത്തില്‍ നിന്നു വിവിധ സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ 60 ശതമാനം വര്‍ധനവുണ്ടാകും. അടുത്ത മാസം അവസാനത്തോടെ നാലു സെക്ടറുകളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ ആണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഒമാന്‍ എയര്‍ അറിയിച്ചു.

ഒമാന്‍ എയര്‍ പുറത്തിറക്കിയ പുതിയ ഷെഡ്യൂള്‍ പ്രകാരം ആഴ്ചയില്‍ 60,000 ഓളം അധിക സീറ്റുകള്‍ ആണ് ലഭിക്കുന്നത്. മസ്‌കത്തില്‍ നിന്നും ചിതാഗോംഗ് സര്‍വീസ് മാര്‍ച്ച്‌ ആവസാനം മുതല്‍ ആഴ്ചയില്‍ നാല് സര്‍വീസുകള്‍ നടത്തും. ജൂണ്‍ അവസാനം മുതല്‍ മാലിദ്വീപിലേക്ക് നാല് സര്‍വീസുകള്‍ ആഴ്ചയില്‍ ഉണ്ടാകും. ഓഗസ്ത് അവസാനം മുതല്‍ മസ്‌കത്ത്- ലക്‌നൗ റൂട്ടില്‍ 12 സര്‍വീസുകള്‍ ആണ് ഉണ്ടാകുക. തിരുവനന്തപുരം സെക്ടറിലേക്ക് ആഴ്ചയില്‍ അഞ്ചു സര്‍വീസുകള്‍ നടത്താന്‍ ആണ് ഒമാന്‍ എയര്‍ തീരുമാനിച്ചിരിക്കുന്നത്.

മസ്‌കത്തില്‍ നിന്നു ഫുകറ്റിലേക്ക് പ്രതിദിന സര്‍വീസ് ആരംഭിക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. മാര്‍ച്ച്‌ അവസാനത്തോടെയാണ് സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കോലാലംപൂരിലേക്കു ജൂണ്‍ അവസാനം മുതല്‍ ആഴ്ചയില്‍ 10 സര്‍വീസുകള്‍ ഉണ്ടായിരിക്കും. കോഴിക്കോട്, കൊച്ചി, ഹൈദരാബാദ്, ചെന്നൈ, മുംബൈ സെക്ടറുകളിലേക്ക് മാര്‍ച്ച്‌ അവസാനം മുതല്‍ രണ്ടു സര്‍വീസുകള്‍ വീതവും നടത്താന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്.

പുതിയ സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്ന സെക്ടറുകള്‍ ഇവയാണ് പാരിസ്, ട്രബ്സോണ്‍, മോസ്‌കോ, ഇസ്താംബൂള്‍ എന്നിവിയങ്ങളിലേക്ക്. കുവൈറ്റിലേക്കും പ്രതിദിന സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ മുതല്‍ ആണ് മസ്‌കറ്റില്‍ നിന്നും കുവൈറ്റിലേക്ക് പ്രതിദിനം രണ്ട് സര്‍വീസുകള്‍ വീതം ഒമാന്‍ എയര്‍ നടത്തുന്നത്. സലാലയിലേക്കുള്ള പ്രതിദിന സര്‍വീസുകളുടെ എണ്ണം അഞ്ചായി ഉയരുമെന്നും ദേശീയ വിമാന കമ്ബനിയായ ഒമാന്‍ എയര്‍ അറിയിച്ചു.

Next Post

കുവൈത്ത്: കുവൈറ്റില്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ 28 വരെയെന്ന് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം

Sat Feb 25 , 2023
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്നുള്ള ഹജ്ജ് രജിസ്ട്രേഷന്‍ 28ന് അവസാനിക്കും. തീര്‍ത്ഥാടനത്തിന് പോകേണ്ടവര്‍ അതിനുമുമ്ബ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഔഖാഫ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം അറിയിച്ചു. നേരത്തെ ഹജ്ജ് നിര്‍വഹിക്കാത്തവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മന്ത്രാലയം ഇന്‍ഫര്‍മേഷന്‍ വകുപ്പ് ഡയറക്ടര്‍ ഡോ.അഹ്മദ് അല്‍ ഒതൈബി അറിയിച്ചു. വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സേവനങ്ങളും ചെലവുകളും ഉള്‍പ്പെടെയുള്ള മുഴുവന്‍ വിശദാംശങ്ങളും അടങ്ങിയ […]

You May Like

Breaking News

error: Content is protected !!