ഒമാൻ: കോവിഡ് സാമ്പത്തിക പ്രതിസന്ധി : രക്ഷിതാക്കള്‍ക്ക് ആശ്വാസവുമായി ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ്

മ​സ്ക​ത്ത്: കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ര​ണം വ​ന്‍ സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന നി​ല​വി​ലെ ഘ​ട്ട​ത്തി​ല്‍ ര​ക്ഷി​താ​ക്ക​ള്‍​ക്ക് ആ​ശ്വാ​സ​വു​മാ​യി ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ്.

സാ​മ്ബ​ത്തി​ക പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ള്‍​ക്ക് ഫീ​സി​ള​വ് അ​ട​ക്ക​മു​ള്ള സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കാ​നാ​ണ് ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ച​ത്. 2021-2022 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ലെ തി​രി​ച്ചു​കി​ട്ടാ​ത്ത ഇ​ന്‍​ഫ്രാ​സ്ട്ര​ക്​​ച​ര്‍ ഫ​ണ്ട് പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കാ​ന്‍ സ്കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് െഎ​ക​ക​ണ്​​ഠ്യേ​ന തീ​രു​മാ​നി​ച്ചു.

ന​ട​പ്പ് അ​ധ്യ​യ​ന വ​ര്‍​ഷ​ക്കാ​ല​ത്തേ​ക്ക് ഇ​ന്‍​ഫ്രാ​സ്ട്ര​ക്​​ച​ര്‍ ഫീ​സ് നേ​ര​േ​ത്ത അ​ട​ച്ച​വ​രു​ടെ തു​ക​ക​ള്‍ സ്കൂ​ള്‍ ഫീ​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. നി​ല​വി​ല്‍ ര​ക്ഷി​താ​ക്ക​ളി​ല്‍ പ​ല​രും അ​നു​ഭ​വി​ക്കു​ന്ന സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് ഇ​ന്‍​ഫ്രാ​സ്ട്ര​ക്​​ച​ര്‍ ഫീ​സ് ഒ​ഴി​വാ​ക്കി​യ​തെ​ന്ന് സ്കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് വ​ക്താ​വ് പ​റ​ഞ്ഞു. സാ​മ്ബ​ത്തി​ക പ്ര​യാ​സ​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ളെ സ​ഹാ​യി​ക്കാ​നാ​യി ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് നി​ര​വ​ധി ന​ട​പ​ടി​ക​ള്‍ ന​ട​പ്പാ​ക്കു​ന്നു​ണ്ട്. ഇ​തി​െന്‍റ ഭാ​ഗ​മാ​യി നി​ല​വി​ലെ സ്കൂ​ള്‍ ഫീ​സി​ള​വ് തു​ട​രു​ന്ന​തോ​ടൊ​പ്പം കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ര​ണം പ്ര​യാ​സ​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന​വ​രും ഫീ​സി​ള​വി​​​െന്‍റ പ​രി​ധി​യി​ല്‍ വ​രും.

അ​തോ​ടൊ​പ്പം മൂ​ന്നു മാ​സ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ ഒ​രു​മി​ച്ച്‌ ഇൗ​ടാ​ക്കു​ന്ന ട്യൂ​ഷ​ന്‍ ഫീ​സ് മാ​സം തോ​റും അ​ട​ക്കാ​നും ര​ക്ഷി​താ​ക്ക​ള്‍​ക്ക് സൗ​ക​ര്യം ന​ല്‍​കി. ഇൗ ​മാ​സം ആ​ദ്യ​വാ​രം മു​ത​ല്‍ ഒ​മാ​നി​ലെ ഇ​ന്ത്യ​ന്‍ സ്കൂ​ളു​ക​ളി​ല്‍ 18 മാ​സ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം തു​റ​ക്കു​ക​യാ​ണ്. സ്കൂ​ള്‍ കാ​മ്ബ​സി​ല്‍ വീ​ണ്ടു​മെ​ത്തു​ന്ന​തിെന്‍റ ആ​വേ​ശ​ത്തി​ലാ​ണ് കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും.

കു​ട്ടി​ക​ളെ സ്കൂ​ളി​ല്‍ അ​യ​ക്കു​ന്ന​തി​ന് ര​ക്ഷി​താ​ക്ക​ള്‍​ക്ക് ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ങ്കി​ലും യൂ​നി​ഫോം, ട്രാ​ന്‍​സ്പോ​ര്‍​ട്ട് എ​ന്നി​വ​ക്ക് അ​വ​ര്‍ പ​ണം ചെ​ല​വി​ടേ​ണ്ട​തു​ണ്ട്. ക​ഴി​ഞ്ഞ 18 മാ​സ​മാ​യി സ്കൂ​ള്‍ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ല്‍ ര​ക്ഷി​താ​ക്ക​ള്‍​ക്ക് യൂ​നി​ഫോം അ​ട​ക്കം എ​ല്ലാ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വീ​ണ്ടും വാ​ങ്ങേ​ണ്ടി​വ​രും. ഇൗ ​ഇ​ന​ത്തി​ല്‍ ന​ല്ലൊ​രു സം​ഖ്യ​ത​ന്നെ ചെ​ല​വി​ടേ​ണ്ടി​വ​രും. ഇ​തു പ​രി​ഗ​ണി​ച്ച്‌ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ സ്കൂ​ള്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്കു മാ​ത്ര​മാ​യി ഒാ​ഫ​റു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​നും തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Next Post

ഒമാൻ: ഷഹീൻ ചുഴലിക്കാറ്റ് - ബസ്, ഫെറി സർവ്വീസുകൾ താത്ക്കാലികമായി നിർത്തി

Sat Oct 2 , 2021
Share on Facebook Tweet it Pin it Email മസ്‌കത്ത്: ഷഹീന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ബസ്, ഫെറി സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാനൊരുങ്ങി ഒമാന്‍. ഒക്ടോബര്‍ മൂന്ന് ഞായറാഴ്ച മുതലാണ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നത്. ദേശീയ ഗതാഗത കമ്ബനിയായ മവാസലാത്താണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും നിയന്ത്രണം ബാധകമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സലാലയിലെ സിറ്റി ബസ് സര്‍വീസുകളും ഷാന – മാസിറ റൂട്ടിലെ ഫെറി സര്‍വീസും ഉണ്ടായിരിക്കും. മസ്‌കത്ത് ഗവര്‍ണറേറ്റിലെ […]

You May Like

Breaking News

error: Content is protected !!