യു.കെ: മരണത്തിന്റെ കരിനിഴലില്‍ യുകെ മലയാളി സമൂഹം – 24 മണിക്കൂറിനുള്ളില്‍ വിട പറഞ്ഞത് രണ്ടു മലയാളികള്‍

യുകെയില്‍ നിന്ന് ഒരേ ദിവസം രണ്ടു മരണ വാര്‍ത്തകള്‍. ചിചെസ്റ്റര്‍ മലയാളി നഴ്സായ റെജി ജോണിയും വെയിക്ഫീല്‍ഡില്‍ കുടുംബസമേതം താമസിച്ചിരുന്ന മഞ്ജുഷ് മാണിയുമാണ് (48) മരിച്ചത്.

ചിചെസ്റ്ററിലേ ആദ്യകാല മലയാളികളില്‍ ഒരാളായ ജോണിയുടെ ഭാര്യയും ചിചെസ്റ്റര്‍ എന്‍ എച്ച് എസ് ആശുപത്രിയിലെ ബാന്‍ഡ് ഏഴ് നഴ്സായിരുന്നു റെജി ജോണി(49). യുകെയില്‍ എത്തുന്നതിന് മുന്‍പ് എറണാകുളം മെഡിക്കല്‍ ട്രസ്‌റ് ആശുപത്രിലെ നഴ്സായിരുന്നു. ഭര്‍ത്താവ് ജോണി. ഒരു പെണ്‍കുട്ടി (അമ്മു ജോണി ) മാത്രമാണ് ഈ ദമ്പതികള്‍ക്കുള്ളത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്.പിന്നീട് ചികിത്സകള്‍ നടത്തിവരവേയാണ് വിയോഗം.

റെജിയുടെ സംസ്‌കാര ചടങ്ങുകള്‍ തൊടുപുഴക്കടുത്തു മറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയില്‍ വച്ച് നടത്തപ്പെടും. യുകെയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിനുസരിച്ച് നാട്ടിലെ തിയതി പിന്നീട് അറിയിക്കുന്നതാണ്. മരണത്തിന് മുന്‍പേ റെജിയുടെ തീരുമാനമാണ് സ്വന്തം മാതാപിതാക്കളെ അടക്കിയിരിക്കുന്ന സ്ഥലത്തുതന്നെ തന്നെയും സംസ്‌ക്കരിക്കണമെന്നുള്ളത്.
മറിക പാറത്തട്ടേല്‍ കുടുംബാംഗമാണ് പരേത. സഹോദരങ്ങള്‍. പി ജെ ജോസ്, സണ്ണി ജോണ്‍, ജാന്‍സി ജോണ്‍, ജിജി ജോണ്‍. ഏറ്റവും ഇളയവരായ ജിജി ജോണിയും പരേതയായ റെജിയും ഇരട്ടകളാണ്.

വെയിക്ഫീല്‍ഡിലെ മഞ്ജുഷ് മാണിയുടെ (48) മരണവാര്‍ത്ത സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും ഞെട്ടിക്കുന്നതായിരുന്നു. ഇവിടെയും വില്ലന്‍ കാന്‍സര്‍ തന്നെ. തിങ്കളാഴ്ച വൈകിട്ടായിരുന്നു മരണം.

ഭാര്യ ബിന്ദു. രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. ആന്‍ മേരി, അന്ന എന്നിവര്‍ യഥാക്രമം എ ലെവലിനും പത്താം ക്ളാസ്സിലും പഠിക്കുന്നു.

യുകെയിലെ തന്നെ മുന്‍നിര സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഒന്നായ മോറിസണിലെ കെയിറ്ററിങ് ഡിപ്പാര്‍ട്‌മെന്റ് മാനേജര്‍ ആയിട്ടാണ് മഞ്ജുഷ് ജോലി ചെയ്തിരുന്നത്. രണ്ട് വര്‍ഷം മുമ്പാണ് തനിക്കു കാന്‍സര്‍ പിടിപെട്ടിരിക്കുന്ന കാര്യം മഞ്ജുഷ് തിരിച്ചറിഞ്ഞത്.

ആരോടും സൗഹൃദം കൂടുന്ന നല്ലൊരു മനസ്സിനുടമയായിരുന്നു മഞ്ജുഷ്. അതുകൊണ്ടു തന്നെ ഈ മരണം മലയാളികളുടെ നൊമ്പരമായി മാറി. കഴിഞ്ഞ രണ്ടു മാസമായി രോഗം വഷളായതിനെത്തുടര്‍ന്ന് ആശുപത്രില്‍ ചികിത്സയില്‍ ആയിരുന്നു. ലീഡ്സ് ഇടവക വികാരിയായ ഫാ ജോസ് അന്ത്യാകുളം എല്ലാ അന്ത്യകൂദാശകളും കൊടുത്തു ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും ഒപ്പം അരികെ നില്‍ക്കുമ്പോള്‍ ആണ് മഞ്ജുഷ് മരണമടഞ്ഞത്.

മഞ്ജുഷിന്റെ ആവശ്യപ്രകാരം നാട്ടിലാണ് സംസ്‌കാരം നടത്തുന്നത്.

Next Post

ഒമാന്‍: ലയണ്‍സ് ക്ലബ് മസ്‌കത്ത് ലേബര്‍ ക്യാമ്ബില്‍ ഇഫ്താര്‍ സംഗമം

Wed Apr 19 , 2023
Share on Facebook Tweet it Pin it Email മസ്‌കത്ത്: ലയണ്‍സ് ക്ലബ് ഒമാന്‍ വാദി കബീറിലെ മുനിസിപ്പല്‍ ലേബര്‍ ക്യാമ്ബില്‍ ഇഫ്താര്‍ സംഗമം നടത്തി. ക്ലബ് ഭാരവാഹികളുടെ നേതൃത്വത്തില്‍ ക്യാമ്ബിലെ വിവിധ ദേശക്കാരായ അഞ്ഞൂറോളം തൊഴിലാളികള്‍ക്കാണ് ഇഫ്താര്‍ വിരുന്നു നല്‍കിയത്. പ്രസിഡന്റ് ലയണ്‍ സിദ്ദീഖ് ഹസ്സന്‍ അധ്യക്ഷത വഹിച്ചു. സാധാരണക്കാരായ ആളുകളുമായി കൂടുതല്‍ ഇടപഴകി അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ആശ്വാസം നല്‍കുക എന്നതാണ് ലയണ്‍സ് ക്ലബ് ചെയ്യുന്നതെന്ന് […]

You May Like

Breaking News

error: Content is protected !!