കുവൈത്ത്: കുവൈത്തില്‍ ട്രാഫിക് പരിശോധന ശക്തമാക്കി

കുവൈത്തില്‍ ട്രാഫിക് പരിശോധന ശക്തമാക്കി. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ യൂസഫ് അല്‍-ഖദ്ദയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന കര്‍ശനമാക്കിയത്.

ഗതാഗത വകുപ്പ് പുറത്തിറക്കിയ പ്രതിവാര സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ട്രാഫിക് പരിശോധനയില്‍ 22,000 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ബോധപൂര്‍വം ഗതാഗതം തടസ്സപ്പെടുത്തിയതിനും, നടപ്പാതയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ പിടിച്ചിടുത്തു.

പ്രായപൂര്‍ത്തിയാകാത്ത 22 കുട്ടികളെ ജുവനൈല്‍ പ്രോസിക്യൂഷന് റഫര്‍ ചെയ്തു. ട്രാഫിക് നിയന്ത്രിക്കുന്നതിനും അശ്രദ്ധമായ ഡ്രൈവിംഗ് നിരുത്സാഹപ്പെടുത്തുന്നതിനുമായി ട്രാഫിക് കാമ്ബെയ്‌നുകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

അതിനിടെ ഏതെങ്കിലും ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ട്രാഫിക് വിഭാഗത്തിന്‍റെ എമര്‍ജന്‍സി നമ്ബറിലേക്കോ, വാട്ട്‌സ്‌ആപ്പ് നമ്ബറിലേക്കോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

Next Post

യു.കെ: യുകെയിലേക്കുള്ള കുടിയേറ്റം ഇനി അത്ര എളുപ്പമാകില്ല, മിനിമം ശമ്പള പരിധി ഉയര്‍ത്തും

Mon Oct 16 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയിലേക്ക് കുടിയേറുന്നവര്‍ക്കുള്ള ഏറ്റവും ചുരുങ്ങിയ ശമ്പളം 26,200 പൗണ്ടില്‍ നിന്ന് വര്‍ധിപ്പിക്കുമെന്ന് വെളിപ്പെടുത്തി ഹോം സെക്രട്ടറി സ്യൂവെല്ല ബ്രവേര്‍മാന്‍ രംഗത്തെത്തി. രാജ്യത്തേക്ക് വരുന്ന അണ്‍സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കുള്ള വിസ ഇനി മുതല്‍ കൊടുക്കേണ്ടതില്ലെന്ന തീരുമാനമെടുത്തതായും ഹോം സെക്രട്ടറി പറയുന്നു. ഇത്തരത്തില്‍ രാജ്യത്തേക്കുള്ള കുടിയേറ്റം കടുത്ത നടപടികളിലൂടെ വെട്ടിച്ചുരുക്കാനാണ് ഹോം സെക്രട്ടറി ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന ജനറല്‍ ഇലക്ഷനില്‍ കുടിയേറ്റം നിര്‍ണായക […]

You May Like

Breaking News

error: Content is protected !!