യു.കെ: യുകെയും അയര്‍ലന്‍ഡും ഇടിഎ യാത്രാനുമതിയില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നു

ലണ്ടന്‍: ബ്രിട്ടീഷ്, ഐറിഷ് ഇതര പൗരന്‍മാര്‍ക്ക് യുകെയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ആവശ്യമായ ഒരു പെര്‍മിറ്റാണ് ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (Electronic Travel Authorisation) അഥവാ ഇടിഎ. ഐറിഷ് പൗരന്മാരല്ലാത്തവരും എന്നാല്‍ അയര്‍ലണ്ടില്‍ നിയമപരമായി താമസമാക്കിയവര്‍ക്കും നോര്‍ത്തേണ്‍ അയര്‍ലന്റിലേക്കുള്ള അതിര്‍ത്തി കടക്കാന്‍ ഇടിഎ ആവശ്യമാണ്. എന്നാല്‍ ചിലയാളുകള്‍ക്ക് ഈ സംവിധാനത്തില്‍ ഇളവ് നല്‍കുന്നതിനെക്കുറിച്ച് ചില ചര്‍ച്ചകള്‍ ഇപ്പോള്‍ പുരോഗമിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കോമണ്‍ ട്രാവല്‍ ഏരിയ ( Common Travel Area -CTA) എന്ന പേരിലുള്ള യുകെയും അയര്‍ലന്റും തമ്മിലുള്ള മൈഗ്രേഷന്‍ കരാര്‍ പ്രകാരം, ഐറിഷ് പൗരന്മാര്‍ക്ക് ഇടിഎ ആവശ്യമില്ല. എന്നാല്‍ പോളിഷ് പൗരന്‍മാരെപ്പോലെ, നിയമപരമായി അയര്‍ലന്റില്‍ താമസിക്കുന്നവര്‍ക്ക് ഒരു ഷോപ്പിങ്ങിനായി പോലും നോര്‍ത്തേണ്‍ അയര്‍ലന്റിലുള്ള അതിര്‍ത്തി കടക്കണമെങ്കില്‍ ഇടിഎ ആവശ്യമാണ്. ഒരാള്‍ അയര്‍ലന്റിലെ നിയമാനുസൃതമായ താമസക്കാരനാണോ എന്ന് നിര്‍ണയിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള യുകെ-അയര്‍ലന്‍ഡ് ഡാറ്റ-ഷെയറിംഗ് സൊല്യൂഷന് സാധ്യതയുണ്ടോ എന്നതിനെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ചിലര്‍ക്ക് ഇക്കാര്യത്തില്‍ ഇളവുകള്‍ ലഭിച്ചേക്കാമെന്നും യുകെ ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക്ക് പറഞ്ഞു.

നോര്‍ത്തേണ്‍ അയര്‍ലന്റിലെ ടൂറിസം മേഖലയും ഇടിഎയില്‍ നിന്ന് ചില ഇളവുകള്‍ തേടുന്നുണ്ട്. ഡബ്ലിനില്‍ എത്തി നോര്‍ത്തേണ്‍ അയര്‍ലണ്ടിലേക്ക് പോകാന്‍ പദ്ധതിയിടുന്ന അന്താരാഷ്ട്ര സന്ദര്‍ശകരെ ഈ നിയമം ബാധിക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇടിഎയുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ടൂര്‍ ഓപ്പറേറ്റര്‍മാരില്‍ പലരും അവരുടെ യാത്രാപരിപാടികളില്‍ നിന്ന് നോര്‍ത്തേണ്‍ അയര്‍ലന്റിനെ ഒഴിവാക്കുകയാണെന്ന് ടൂറിസം അയര്‍ലന്‍ന്റ് എന്ന മാര്‍ക്കറ്റിങ്ങ് ബോഡിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിയാല്‍ ഗിബ്ബണ്‍സ് ഇക്കഴിഞ്ഞ ജനുവരിയില്‍ ബിബിസി ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. ”നോര്‍ത്തേണ്‍ അയര്‍ലന്റിന് ഈ നിയമം ബാധകമല്ല എന്നതാണ് ആശ്വാസകരമായ ഒരു കാര്യം. എന്നാല്‍ ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഇളവ് ആഗ്രഹിക്കുന്നവരുണ്ട്”, നിയാല്‍ ഗിബ്ബണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇടിഎ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ഒരു ക്യാംപെയ്ന്‍ നടത്തണമെന്നും ഗിബ്ബണ്‍സ് സര്‍ക്കാരിനയച്ച കത്തില്‍ ആവശ്യപ്പെട്ടു.”അയര്‍ലന്‍ഡ് ദ്വീപ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ പൗരന്മാര്‍ക്ക് റിപ്പബ്ലിക് ഓഫ് അയര്‍ലന്റ് വഴി മാത്രമേ ഇവിടേക്ക് പ്രവേശിക്കാനാകൂ എന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്”, നിയാല്‍ ഗിബ്ബണ്‍സ് പറഞ്ഞു.

Next Post

ഒമാന്‍: ഒമാനില്‍ വിദേശ നിക്ഷേപകരുടെ വാണിജ്യ റജിസ്‌ട്രേഷന്‍ ഫീസ് കുറയ്ക്കുന്നു

Mon Feb 27 , 2023
Share on Facebook Tweet it Pin it Email ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുത്തു. ബൈത്ത് അല്‍ ബറക കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വിഷന്‍ 2040 പ്രവര്‍ത്തനങ്ങള്‍ സുല്‍ത്താന്‍ വിലയിരുത്തി. വിദേശ നിക്ഷേപകരുടെ വാണിജ്യ റജിസ്‌ട്രേഷന്‍ നിരക്ക് കുറയ്ക്കാന്‍ തീരുമാനച്ചു. എല്ലാ വര്‍ഷവും ഫെബ്രുവരി 24 ഒമാന്‍ അധ്യാപക ദിനമായി ആചരിക്കാനും മന്ത്രി സഭായോഗത്തില്‍ […]

You May Like

Breaking News

error: Content is protected !!