ഒമാന്‍: ശീതകാല ടൂറിസം – ബിദിയ ഡെസേര്‍ട്ട് ഫെസ്റ്റിവലിന് തുടക്കമായി

മസ്‌കത്ത്: ബിദിയ ഡെസേര്‍ട്ട് അഡ്വെഞ്ചര്‍ ഫെസ്റ്റിവലിന് തുടക്കം കുറിച്ചു. ഒമാന്‍ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആന്‍ഡ് ടൂറിസമാണ് ഇക്കാര്യം അറിയിച്ചത്. ബിദിയ വിലായത്തിലാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ഗവര്‍ണറുടെ ഓഫീസ്, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുമായി സഹകരിച്ചാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ബിദിയ ഡെസേര്‍ട്ട് ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങ് നടന്നത്. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണര്‍ ശൈഖ് അലി ബിന്‍ അഹ്മദ് അല്‍ ഷംസി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ശീതകാല ടൂറിസം പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ഫെബ്രുവരി 3 നാണ് ഫെസ്റ്റിവല്‍ സമാപിക്കുന്നത്. മരുഭൂ പ്രദേശങ്ങളില്‍ നടത്തുന്ന സാഹസിക പ്രവര്‍ത്തനങ്ങള്‍, കാര്‍ റേസ്, ബലൂണ്‍ റൈഡ്, പാരാഗ്ലൈഡിങ് തുടങ്ങിയവ ഫെസ്റ്റിവലിന്റെ ആകര്‍ഷണങ്ങളാണ്. ലേസര്‍ ഷോകള്‍, ഒട്ടകപ്പുറത്തുള്ള സവാരി തുടങ്ങിയവയും ഫെസ്റ്റിവലിലുണ്ട്.

Next Post

കുവൈത്ത്: കുവൈത്ത് വിമാനത്താവളത്തില്‍നിന്ന് 530 പേരെ തിരിച്ചയച്ചു

Mon Jan 30 , 2023
Share on Facebook Tweet it Pin it Email കുവൈത്ത്: വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ചും പേരുകളില്‍ മാറ്റം വരുത്തിയും രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച 530 പേരെ കുവൈത്തില്‍ നിന്നും തിരിച്ചയച്ചു. രേഖകള്‍ കൃത്യതയില്ലാത്തതും വ്യാജവുമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ തിരിച്ചയച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 2022 ലാണ് ഇത്രയും പേരെ വിമാനത്താവളത്തില്‍നിന്നുതന്നെ അതാത് രാജ്യങ്ങളിലേക്ക് മടക്കി അയച്ചത്. ഇവരില്‍ 120 പേര്‍ വനിതകളായിരുന്നു. ഇതില്‍ ഭൂരിഭാഗവും ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. കുവൈത്ത് പ്രവേശിക്കാന്‍ […]

You May Like

Breaking News

error: Content is protected !!