കുവൈത്ത്: കല കുവൈത്ത് സാഹിത്യോത്സവം

കുവൈത്ത് സിറ്റി: കല കുവൈത്ത് സാഹിത്യോത്സവം- 2023 മംഗഫ് കല സെന്ററില്‍ ലോക കേരള സഭാംഗം ആര്‍.നാഗനാഥൻ ഉദ്ഘാടനം ചെയ്തു. കല കുവൈത്ത് ആക്ടിങ്ങ് പ്രസിഡൻറ് ബിജോ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ അജ്നാസ് മുഹമ്മദ്, ഫഹാഹീല്‍ മേഖല സെക്രട്ടറി ജ്യോതിഷ് പി.ജി എന്നിവര്‍ സംസാരിച്ചു.

സാഹിത്യോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ച കവിതാലാപന മത്സരങ്ങളില്‍ കുട്ടികളുടെ വിഭാഗത്തില്‍ സബ് ജൂനിയര്‍ കാറ്റഗറിയില്‍ ജീവ ജിഗ്ഗു, ജൂനിയര്‍ വിഭാഗത്തില്‍ ധനുശ്രീ , സീനിയര്‍ വിഭാഗത്തില്‍ അര്‍ഷിയ രാജൻ, മുതിര്‍ന്നവരുടെ കാറ്റഗറിയില്‍ വിജയകുമാര്‍ എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പ്രവാസി മലയാളികള്‍ക്കായി നടന്ന വിവിധ സാഹിത്യ രചനാമത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം കല കുവൈത്ത് ഭാരവാഹികള്‍ നിര്‍വ്വഹിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുമായി നൂറോളം പേര്‍ പങ്കെടുത്ത മത്സരത്തില്‍ നിന്നാണ് സമ്മാനാര്‍ഹരായവരെ തെരെഞ്ഞെടുത്തത്.

അബുഹലീഫ, ഫഹാഹീല്‍ മേഖലയില്‍ നിന്നുള്ള കലാകാരികള്‍ അവതരിപ്പിച്ച കവിതകളുടെ നൃത്താവിഷ്കാരം ശ്രദ്ധേയമായി. കല ജനറല്‍ സെക്രട്ടറി സി.രജീഷ് സ്വാഗതവും, സാഹിത്യവിഭാഗം സെക്രട്ടറി കവിത അനൂപ് നന്ദിയും രേഖപ്പെടുത്തി.

കവിതാലാപന മത്സര വിജയികള്‍: ജീവ ജിഗ്ഗു സദാശിവൻ, അയോണ ആന്റണി, നിരുപമ ലക്ഷ്മി (സബ് ജൂനിയര്‍), ധനുശ്രീ ധനേഷ്, ഇഷ കരലത്ത്, മൈത്രയി ഷാജൻ (ജൂനിയര്‍), ഹര്‍ഷിയ രാജൻ, അനഘ രാജൻ, അഗ്നിവേശ് ഷാജൻ (സീനിയര്‍), വിജയകുമാര്‍, സിത്താര, വിനോദ് കുമാര്‍ (മുതിര്‍ന്നവര്‍).

Next Post

യു.കെ: നെഞ്ചു തകര്‍ന്ന് യുകെ മലയാളികള്‍, 9 വയസ്സുള്ള ജോണിന്റെ മരണ വാര്‍ത്ത കേട്ട് നടുക്കം, ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ കുഞ്ഞിന്റെ മരണം

Thu Aug 10 , 2023
Share on Facebook Tweet it Pin it Email മരണത്തിന്റെ വിളയാട്ടത്തില്‍ ഭയചകിതരായി യുകെയിലെ മലയാളികള്‍. ഒരാഴ്ചയ്ക്കിടെ മൂന്നാമതൊരു കുഞ്ഞിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. മാഞ്ചസ്റ്റില്‍ താമസിക്കുന്ന 9 വയസ്സുകാരന്‍ ജോണ്‍ പോളാണു മരിച്ചത്. ന്യുമോണിയയും ശ്വാസകോശ സംബന്ധമായ രോഗങ്ങളുമാണു മരണ കാരണം.മാഞ്ചസ്റ്റര്‍ മലയാളികളായ ഷാജി – പ്രിനി ദമ്പതികളുടെ മകനാണു ജോണ്‍പോള്‍. ജോണ്‍ പോളിന്റെ മൃതസംസ്‌കാരം ഓഗസ്റ്റ് പതിനെട്ടിന് വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് മാഞ്ചസ്റ്ററിലെ സെന്റ് […]

You May Like

Breaking News

error: Content is protected !!