ഒമാന്‍: ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം – ആവശ്യമായ അരി ശേഖരമുണ്ടെന്ന് ഒമാന്‍

ഇന്ത്യയും റഷ്യയും ഏര്‍പ്പെടുത്തിയ കയറ്റുമതി നിരോധനം ഒമാന്റെ അരി ശേഖരത്തെ ബാധിച്ചിട്ടില്ലെന്ന് കാര്‍ഷിക മന്ത്രാലയം .ഒമാനില്‍ ആവശ്യമായ അരി ശേഖരമുണ്ടെന്നും തായ്‌ലാന്റില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും അരി ഇറക്കുമതി ചെയ്യുന്നത് തുടരുമെന്നും മന്ത്രാലയം അറിയിച്ചു .

ബസുമതി ഇതര വെള്ള അരി ഇനങ്ങള്‍ കയറ്റുമതി ചെയ്യുന്നത് ഇന്ത്യ നിയന്ത്രിച്ചിട്ടുണ്ട്. ഒമാനില്‍ ആവശ്യത്തിന് വെള്ള അരി ശേഖരമുണ്ട്. രാജ്യാന്തര വിപണിയിലെ ക്ഷാമം കണക്കിലെടുത്ത് അരി കയറ്റുമതി ഇന്ത്യ നിരോധിക്കുകയായിരുന്നു.

ഇന്ത്യയില്‍ അരി ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം ഇല്ലാതാക്കാനും ലക്ഷ്യമിട്ട് വെള്ളയരിയുടെ കയറ്റുമതി രാജ്യം പൂര്‍ണമായും നിരോധിച്ചു. പിന്നാലെ, കുത്തരി അടക്കം മറ്റ് അരികളിലും നിരോധനം ഉണ്ടാകുമെന്നാണ് സൂചന. ഒമാനിലേക്ക് വലിയ തോതില്‍ അരി ഇന്ത്യയില്‍ നിന്ന് എത്തിയിരുന്നു.

എന്നാല്‍, തായ്‌ലാന്റ് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളെയും ഒമാൻ ആശ്രയിച്ചിരുന്നുവെന്നതും ഗുണകരമായി.മോശം കാലാവസ്ഥ, യൂറോപ്പിലെ ചൂട്, റഷ്യ – യുക്രൈൻ യുദ്ധം, ചൈനയിലെ പ്രളയം തുടങ്ങിയ കാരണങ്ങളാല്‍ രാജ്യാന്തര തലത്തില്‍ അരി ലഭ്യതയില്‍ കുറവുണ്ടായ സാഹചര്യത്തിലാണ് ഇന്ത്യ കയറ്റുമതിയില്‍ നിയന്ത്രണം കൊണ്ടുവന്നത്.

Next Post

കുവൈത്ത്: കുവൈത്തില്‍ സ്വദേശിവത്ക്കരണം ഊര്‍ജിതമാക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍

Fri Aug 4 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കുവാൻ സിവില്‍ സര്‍വീസ് കമ്മീഷൻ. പ്രവാസി ജീവനക്കാരെ മാറ്റി സ്വദേശി യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കുവൈറ്റൈസേഷൻ ശക്തിപ്പെടുത്തുന്നത്. കുവൈറ്റൈസേഷൻ സംബന്ധമായ നിര്‍ദ്ദേശം എല്ലാ ഗവണ്‍മെൻറ് സ്ഥാപനങ്ങള്‍ക്കും നല്‍കിയിതായി സി.എസ്.സി അധികൃതര്‍ അറിയിച്ചു. ചില ഗവണ്‍മെൻറ് സ്ഥാപനങ്ങളില്‍ കുവൈത്തികളല്ലാത്തവരെ നിയമിക്കുമെന്ന് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സിവില്‍ സര്‍വീസ് കമ്മീഷൻ ട്വീറ്റ് […]

You May Like

Breaking News

error: Content is protected !!