കുവൈത്ത്: റിയാസ് മൂടാടിക്ക് കൊയിലാണ്ടിക്കൂട്ടം യാത്രയയപ്പ് നല്‍കി

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങുന്ന റിയാസ് മൂടാടിക്കും കുടുംബത്തിനും കൊയിലാണ്ടിക്കൂട്ടം കുവൈത്ത് ചാപ്റ്റര്‍ യാത്രയയപ്പ് നല്‍കി.

കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്യൂണിറ്റി കുവൈത്ത് ചാപ്റ്റര്‍ ട്രഷററായിരുന്ന റിയാസ് മൂടാടി മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചിരുന്നതെന്ന് ഭാരവാഹികള്‍ അനുസ്മരിച്ചു.

വിവിധ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. സാല്‍മിയയില്‍ നടന്ന യാത്രയയപ്പ് പരിപാടിയില്‍ കൊയിലാണ്ടിക്കൂട്ടം പ്രസിഡന്റ് അനില്‍ കൊയിലാണ്ടി, കോഓഡിനേറ്റര്‍ കെ.വി. ഷാജി, ജോ. ട്രഷറര്‍ റെജിൻ രാജ് എന്നിവര്‍ പങ്കെടുത്തു. റിയാസ് മൂടാടിയുടെയും കുടുംബത്തിന്റെയും തുടര്‍ ജീവിതം കൂടുതല്‍ ശോഭനമാകട്ടെ എന്ന് ഏവരും ആശംസിച്ചു. കൊയിലാണ്ടിക്കൂട്ടത്തിന്റെ ഉപഹാരം ഭാരവാഹികള്‍ റിയാസ് മൂടാടിക്ക് കൈമാറി.

Next Post

യു.കെ: കുമരകം സ്വദേശിക്ക് യുകെ യൂണിവേഴ്‌സിറ്റിയുടെ ഒരു കോടി സ്‌കോളര്‍ഷിപ്പ്

Sat Jul 1 , 2023
Share on Facebook Tweet it Pin it Email കുമരകം സ്വദേശിക്ക് 1.3 കോടി രൂപയുടെ അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്. മുട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എന്‍ജിനിയറിംഗില്‍നിന്നു 2022ല്‍ പോളിമര്‍ എന്‍ജിനിയറിംഗില്‍ ബിടെക് നേടിയ ബിബിന്‍ സാജനാണ് യുകെയിലെ പ്രശസ്തമായ ഹെറിയോട്ട് വാട്ട് സര്‍വകലാശാലയില്‍നിന്നു 1.3 കോടി രൂപയുടെ സ്‌കോളര്‍ഷിപ് ലഭിച്ചത്. നാലു വര്‍ഷത്തെ പിഎച്ച്ഡി പഠനത്തിനും ബിബിനു പ്രവേശനം ലഭിച്ചു. കുമരകം സ്വദേശിയായ ബിബിന്‍ സാജന്‍ പോളിമര്‍ ടോക്സികോളജിക്കല്‍ […]

You May Like

Breaking News

error: Content is protected !!