ഒമാൻ: അന്താരാഷ്ട്ര വിപണിയിൽ ഒമാൻ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളർ കടന്നു

അന്താരാഷ്ട്ര വിപണിയില്‍ ഒമാന്‍ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നതായി റിപ്പോര്‍ട്ട്. റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധി എണ്ണ വില കുത്തനെ ഉയരാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ അസംസ്‌കൃത എണ്ണ വില അന്താഷ്ട്ര മാര്‍ക്കറ്റില്‍ 105 ഡോളര്‍ വരെ ഉയരാമെന്നാണ് സാമ്ബത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്

ദുബൈ മാര്‍കറ്റൈല്‍ എക്‌സ്‌ചേഞ്ചില്‍ മേയില്‍ വിതരണം ചെയ്യേണ്ട എണ്ണക്ക് 100.85 ഡോളറായിരുന്നു ചൊവ്വാഴ്ച എണ്ണ വില. എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയും ജനീവയില്‍ നടക്കുന്ന ഇറാന്‍ ആണവ കരാര്‍ ചര്‍ച്ച വിജയത്തിലെത്തുകയും ചെയ്താല്‍ വില താഴേക്ക് വരും. യുക്രൈന്‍-റഷ്യ പ്രശ്‌നം അനുരഞജനത്തിലെത്തുന്നതും എണ്ണ വില കുറക്കും. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദന രാജ്യങ്ങളില്‍ ഒന്നാണ് റഷ്യ. ദിവസവും ആറര ദശലക്ഷം ബാരല്‍ എണ്ണയാണ് കയറ്റുമതി ചെയ്യുന്നത്. ഇതില്‍ രണ്ട് ദശലക്ഷം ബാരല്‍ എണ്ണ ചൈനയിലേക്കാണ്.

പ്രതിസന്ധി കാരണം ചൈനയിലക്കുള്ള കയറ്റുമതി ഒന്നര ദശലക്ഷം ബാരല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ യുറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി മൂന്ന് ദശലക്ഷം ബാരലായി കുറഞ്ഞു. ഇത് കാരണം വിവിധ രാജ്യങ്ങള്‍ക്ക് ദിവസവും ഒന്നര ദശലക്ഷം ബാരലിന്റെ കുറവാണ് അനുഭവപ്പെടുന്നത്. ഈ കുറവാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ വില വര്‍ധിക്കാന്‍ പ്രധാന കാരണം. എണ്ണ വില വര്‍ധിക്കുന്നത് ഒമാനും മറ്റ് എണ്ണ ഉല്‍പാദന രാജ്യങ്ങള്‍ക്കും വലിയ സാമ്ബത്തിക വളര്‍ച്ചയുണ്ടാക്കും. എന്നാല്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് എണ്ണ വില വര്‍ധനവ് വന്‍ തിരിച്ചടിയാവും.

Next Post

കുവൈത്ത്: ഡിജിറ്റൽ സിവിൽ ഐഡിയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ പതിവാകുന്നു

Wed Mar 2 , 2022
Share on Facebook Tweet it Pin it Email കുവൈത്തില്‍ ഡിജിറ്റല്‍ സിവില്‍ ഐഡിയുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ പതിവാകുന്നുവെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പുമായി സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി രംഗത്തുവന്നു. മൊബൈല്‍ ആപ്പിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് അധികൃതര്‍ അറിയിച്ചു.സിവില്‍ ഐഡിയുടെ ഡിജിറ്റല്‍ പതിപ്പായ കുവൈത്ത് മൊബൈല്‍ ഐഡി ആപ്പിന്റെ പേരിലാണ് വ്യാജ എസ്.എം.എസ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ആപ്പ് കാലാവധി […]

You May Like

Breaking News

error: Content is protected !!