യുകെ: യുകെ, യൂറോപ്പ്, അമേരിക്ക, ഗൾഫ് എന്നിവിടങ്ങളിൽ സ്ഥിര താമസമാക്കിയ പ്രവാസി മലയാളികളെ വൈവാഹിക ആവശ്യങ്ങൾക്ക് സഹായിക്കാൻ ലണ്ടൻ കേന്ദ്രമായി മാട്രിമോണി വെബ്സൈറ്റ് പ്രവത്തനമാരംഭിച്ചു. ‘zawajhub.com’ എന്ന പേരിൽ ആരംഭിച്ച വെബ്സൈറ്റിന് വൻ സ്വീകരണമാണ് യുകെയിലെയും ഗൾഫിലെയും പ്രവാസി മലയാളികളിൽ നിന്നുമുണ്ടായത്.
പ്രവാസി കുടുംബങ്ങളിലെ യുവാക്കൾക്കും യുവതികൾക്കും ചെറിയ ചിലവിൽ അനുയോജ്യമായ വിവാഹ ആലോചനകൾ കണ്ടെത്താൻ കാര്യക്ഷമമായ വെബ്സൈറ്റുകൾ ഇപ്പോൾ വളരെ വിരളമാണ്. കേരളത്തിലെ പത്രങ്ങളിലെ മാട്രിമോണിയൽ വെബ്സൈറ്റ്കൾ ആണ് പ്രധാനമായും പ്രവാസികളുടെ വൈവാഹിക സംബന്ധമായ ഏക ആശ്രയം. പ്രവാസി യുവതി-യുവാക്കളുടെ താല്പര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകിയുള്ള മാട്രിമോണിയൽ വെബ്സൈറ്റുകൾ ഇല്ല എന്ന് തന്നെ പറയാം. ഈ വിടവ് നികത്തുകയാണ് ‘zawajhub.com’ ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ഡയറക്‌ടർ മൂസാൻ മരക്കാർ പറഞ്ഞു. ഫെബ്രുവരി 6 ന് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് അമ്പത് ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.
കുടുംബ സങ്കല്പത്തേക്കുറിച്ചുള്ള വികല ധാരണകളും, ഉദാര ജീവിത കാഴ്ചപ്പാടുകളും സമൂഹത്തിന് വലിയ വിനാശങ്ങൾ വരുത്തി വെക്കുന്ന ഇക്കാലത്ത്, കുടുബ ജീവിത സംബന്ധിയായ ധാർമിക വീക്ഷണങ്ങൾ വലിയ തോതിൽ സ്വീകാര്യമാക്കേണ്ടതുണ്ട്. സുരക്ഷിതമായ അന്വേഷണങ്ങൾ നടത്താനും വ്യാജ പ്രൊഫൈലുകളെ തടയാനും ഉതകുന്ന സംവിധാനം, ലാഭേച്ഛ ഇല്ലാത്ത സേവന തല്പരത, ധാർമിക മൂല്യങ്ങൾ പാലിച്ചു കൊണ്ട് വധു വരന്മാരെ കണ്ടെത്താനുള്ള പ്ലാറ്റ്‌ഫോം എന്നിവ zawajhub.com നെ വ്യത്യസ്തമാക്കുന്നു.
https://zawajhub.com/