കുവൈത്ത്: കുവൈത്തില്‍ അരങ്ങ് തകര്‍ത്ത് ‘മാക്ബത്ത്

കുവൈത്ത്‌ സിറ്റി: നവ്യാനുഭവവും നയനമനോഹരമായിരുന്നു തനിമ കുവൈറ്റ് അണിയിച്ചൊരുക്കിയ ‘മാക്ബത്ത്’ എന്ന നാടകം. പ്രേക്ഷകരുടെ മനം കവര്‍ന്ന് രണ്ടര മണിക്കൂര്‍.വില്യം ഷേക്‌സ്പിയറിന്റെ നാടകം,മൊഴിമാറ്റി മലയാളത്തിലേക്ക് പകര്‍ത്തിയപ്പോള്‍ അതിലെ ഇതിവൃത്തം ചോര്‍ന്നുപോകാതെ നിലനിര്‍ത്താന്‍ കഴിഞ്ഞു വെന്നത് എടുത്തുപറയേണ്ടതാണ്.

ശക്തമായ ഡയലോഗുകള്‍, കൂടാതെ അതി മനോഹര പശ്ചാത്തല പ്രവര്‍ത്തനം നാടകത്തെ മികവുറ്റതാക്കി.വിശ്വ വിഖ്യാതനായ വില്യം ഷേക്‌സ്പിയറിന്റെ ദുരന്ത നാടകമായ ‘മാക്ബത്ത്’ത്തില്‍,ഒരു രാജാവിന്റെ വധവും തുടര്‍ന്ന് അതിന്റെ പരിണിതഫലവും വരച്ച്‌ കാട്ടുന്നു.14-മണിക്കൂറിലെറെ ദൈര്‍ഘമുള്ള പ്രസ്തുത നാടകം മൊഴിമാറ്റി രണ്ടര മണിക്കുറായി ചുരുക്കി.ഒപ്പം,ക്ലൈമാക്‌സില്‍ ചില മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. പക്ഷിമൃഗാതികളെ ഉള്‍പ്പെടുത്തി 13 വ്യത്യാസ്ത സീനുകളായിട്ടാണ് നാടകം ഒരുക്കിയിട്ടുള്ളത്.

അഭിനേതാക്കള്‍:- മാക്‌ബെത്ത്-കുമാര്‍ തൃത്താല ,ലേഡി മാക്‌ബെത്ത്-ടീന തെരേസ ആന്റണി,ബാന്‍ക്വോ- ഷൈജു പള്ളിപ്പുറം ,ലേഡി ബാന്‍ക്വോ-പൗര്‍ണമി സംഗീത് ,ഡങ്കന്‍ രാജാവ്-ബിനു കുളങ്ങര ,മാല്‍കോം-ജിനോ മൈലപ്ര ,ഡോണല്‍ബെയ്ന്‍-ജിയോ തൊടുപുഴ ,മക്ഡഫ്-അജി പറവൂര്‍ ,റോസ് -ദിലീപ് വയലാര്‍,ആന്‍ഗസ്- ഷാമോന്‍ ജേക്കബ് കടമ്മനിട്ട,ലിനക്‌സ്- ബിനോയ് എബ്രഹാം കോന്നി,സെയ്റ്റണ്‍- ജേക്കബ് വര്‍ഗീസ്, ഫ്‌ലെയന്‍സ്-ബാപ്റ്റിസ്റ്റ് അംബ്രോസ് , തോഴി-ഉഷ ദിലീപ്,ഡോക്ടര്‍ -ഫ്രെഡി ഫ്രാന്‍സിസ് പാറൂക്കാരന്‍,കാര്‍ലോസ് -ഷാജി മുണ്ടുകോട്ടയ്ക്കല്‍, നെതയാസ്- ജോമോന്‍ ജേക്കബ് നാട്ടകം,സ്വൂയാദ്-സോണി വി പറവൂര്‍,പട്ടാളക്കാരന്‍-റുഹൈല്‍ കോടിയേരി ,വിതരണക്കാരന്‍-ധീരജ് ദിലീപ് ,വാതില്‍ കാവല്‍ക്കാരന്‍-ജിനു കെ എബ്രഹാം എന്നിങ്ങനെ 21 കലാകരന്മരും, കൂടാതെ, നര്‍ത്തകരായി-അലീന ആന്‍ ജിനോ,അലോന ആന്‍ ജോഗി,അമയ ആന്‍ ജോഗി,അഡോണ അന്ന റാണ,ദിയ പി സംഗീത്,ദിവ്യശ്രീ വിജയകുമാര്‍, ലിന്‍ഡ മേരി സന്തോഷ്,മാളവിക വിജേഷ്, നിധി മരിയ അലക്‌സ്.40 അണിയറ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്.

തനിമയുടെ ജനറല്‍ കണ്‍വീനര്‍ ബാബുജി ബത്തേരി തിരക്കഥയും ഗാനരചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന നാടകത്തിനു ആര്‍ട്ടിസ്റ്റ് സുജാതന്‍ രംഗപടം ഒരുക്കുന്നു. മുസ്തഫ അംബാടി സംഗീതവും ഉദയന്‍ അഞ്ചല്‍ പശ്ചാത്തല സംഗീതവും മനോജ് മാവേലിക്കര സംഗീത എകോപനവും നിര്‍വ്വഹിക്കും. ജയേഷ് കുമാര്‍ വര്‍ക്കല അരങ്ങില്‍ ലൈറ്റ്സ് നിയന്ത്രിക്കും.

രംഗോപകരണ രൂപകല്‍പന ചെയ്തിരിക്കുന്നത് ബാപ്തിസ്റ്റ് അംബ്രോസ് ആണ്. പശ്ചാത്തല സംഗീതനിയന്ത്രണം ജീസണ്‍ ജോസഫ് നിര്‍വ്വഹിക്കും. ജിനു കെ അബ്രഹാം, വിജേഷ് വേലായുധന്‍ എന്നിവര്‍ സഹസംവിധായകരാണ്. നാടകതനിമ കണ്‍വീനര്‍ ജേക്കബ് വര്‍ഗ്ഗീസ് പരീശീലനം അടക്കം സംഘാടനം ഏകോപിപ്പിക്കുന്നത്.

അബ്ബാസിയ കുവൈത്ത് ഇന്ത്യന്‍ സ്‌കൂളിലാണ് മൂന്ന് ദിവസങ്ങളിലായി നാടകം നടക്കുന്നത്.വൈകിട്ട് 6.30 നാടകം ആരംഭിക്കും.ശനിയാഴ്ചയായിരുന്നു ആദ്യ ഷോ അരങ്ങേറിയത്.

നടകത്തിന് മുന്നോടിയായി നടന്ന ലളിതമായ ചടങ്ങ് കുട്ടനാട് എം.എല്‍.എ തോമസ് കെ.തോമസ് ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന്,തോമസ് കെ.തോമസ്,ഫാദര്‍ ഡേവിസ് ചിറമേല്‍,വ്യവസായി കെ.ജി.എബ്രഹാം,കെ.എസ്.വര്‍ഗീസ്, ബാബുജി ബത്തേരി,ജോണി കുന്നില്‍,ജേക്കബ് വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് പ്രതീകാത്മകമായി തിരി തെളിയിച്ചു.നാടകത്തിനോട് അനുബന്ധിച്ച്‌ പുറത്തിറക്കിയ സുവനീയറിന്റെ പ്രകാശനം ഫാദര്‍ ഡേവിസ് ചിറമേല്‍, കെ.ജി എബ്രാഹമിന് നല്‍കി നിര്‍വ്വഹിച്ചു. .പൊതുജനങ്ങള്‍ക്ക് ഇന്ന്(23-04-2023) കൂടെ നാടകം കാണാന്‍ അവസരമുണ്ട്.

Next Post

യു.കെ: എന്‍എച്ച്എസ് നേഴ്‌സുമാരുടെ സമരത്തെ നിയമപരമായി നേരിടാനൊരുങ്ങി സര്‍ക്കാര്‍, പണിമുടക്ക് നിയമവിരുദ്ധം

Sat Apr 22 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: എന്‍എച്ച്എസ് നേഴ്‌സുമാര്‍ നടത്താനിരിക്കുന്ന സമരത്തെ നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നു. ഇതിന്റെ ഭാഗമായി രണ്ട് ദിവസത്തെ യൂണിയന്റെ സമരപരിപാടികള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ബുധനാഴ്ച എന്‍ എച്ച് എസിന്റെ ഭാഗത്തു നിന്ന് നേഴ്‌സിംഗ് യൂണിയനായ റോയല്‍ കോളേജ് ഓഫ് നേഴ്‌സിംഗിന് കത്തയച്ചു. പണിമുടക്കിനെ തടഞ്ഞു കൊണ്ടുള്ള കോടതി ഉത്തരവ് സമ്പാദിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ […]

You May Like

Breaking News

error: Content is protected !!