കു​വൈ​ത്ത്: എ​ണ്ണ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മി​ല്ല

കു​വൈ​ത്ത്​ സി​റ്റി: ഒ​മി​ക്രോ​ണ്‍ വൈ​റ​സ്​ വ​ക​ഭേ​ദം എ​ണ്ണ​വി​ല​യി​ല്‍ കു​റ​വു​വ​രു​ത്തി​യെ​ങ്കി​ലും ഉ​ല്‍​പാ​ദ​നം പ്ര​തി​മാ​സം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള ഒ​പെ​ക്, നോ​ണ്‍ ഒ​പെ​ക്​ കൂ​ട്ടാ​യ്​​മ​യു​ടെ തീ​രു​മാ​ന​ത്തി​ല്‍ ത​ല്‍​ക്കാ​ലം മാ​റ്റ​മി​ല്ല.

ക​ഴി​ഞ്ഞ​ദി​വ​സം ഓ​ണ്‍​ലൈ​നി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഓ​രോ മാ​സ​വും ക്ര​മാ​നു​ഗ​ത​മാ​യി ഉ​ല്‍​പാ​ദ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ നേ​ര​ത്തേ എ​ടു​ത്ത തീ​രു​മാ​ന​ത്തി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കാ​ന്‍ ധാ​ര​ണ​യാ​യി. ക്രൂ​ഡ്​ റി​സ​ര്‍​വ്​ കു​റ​ച്ച്‌​ വി​പ​ണി​യി​ലേ​ക്ക്​ എ​ണ്ണ ഒ​ഴു​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി​യ അ​മേ​രി​ക്ക​യു​ടെ സ​മ്മ​ര്‍​ദ​ത​ന്ത്രം ഇ​തി​ന്​ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ല്‍​ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ്​ ആ​ഗ​സ്​​റ്റ്​ മു​ത​ല്‍ മാ​സ​ത്തി​ല്‍ നാ​ലു​ല​ക്ഷം ബാ​ര​ല്‍ വീ​തം പ്ര​തി​ദി​ന ഉ​ല്‍​പാ​ദ​നം വ​ര്‍​ധി​പ്പി​ക്കാ​നും നി​യ​ന്ത്ര​ണ​ത്തി​െന്‍റ തോ​ത്​ ഇ​ട​ക്കി​ടെ വി​പ​ണി വി​ല​യി​രു​ത്തി മാ​റ്റം വ​രു​ത്താ​നും തീ​രു​മാ​നി​ച്ച​ത്. ജ​നു​വ​രി​യി​ല്‍ മാ​റ്റു​ന്നി​ല്ലെ​ങ്കി​ലും അ​തി​ന്​ ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി അ​പ്പോ​ള്‍ തീ​രു​മാ​ന​മെ​ടു​ക്കും.

അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ലെ ആ​വ​ശ്യ​വും വി​ത​ര​ണ​വും ത​മ്മി​ല്‍ സ​ന്തു​ലി​താ​വ​സ്ഥ സൃ​ഷ്​​ടി​ക്കാ​ന്‍ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ ഒ​പെ​ക്, നോ​ണ്‍ ഒ​പെ​ക്​ കൂ​ട്ടാ​യ്​​മ വ​ക്താ​വ്​ അ​റി​യി​ച്ചു. അം​ഗ​രാ​ജ്യ​ങ്ങ​ളി​ല്‍ ചി​ല​ത്​ ഉ​ല്‍​പാ​ദ​ന നി​യ​ന്ത്ര​ണ​ത്തി​നെ അ​നു​കൂ​ലി​ക്കു​േ​മ്ബാ​ള്‍ ചി​ല​ത്​ എ​തി​ര്‍​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​യി​രു​ന്നു. എ​ണ്ണ ഉ​ല്‍​പാ​ദ​ക രാ​ജ്യ​ങ്ങ​ള്‍​ക്കും ഉ​പ​ഭോ​ക്​​തൃ രാ​ജ്യ​ങ്ങ​ള്‍​ക്കും പ്ര​ധാ​ന​മാ​ണ്​ ഉ​ല്‍​പാ​ദ​നം സം​ബ​ന്ധി​ച്ച തീ​രു​മാ​നം. ബ​ജ​റ്റ്​ ക​മ്മി കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ന്‍ കൂ​ടു​ത​ലാ​യി ഉ​ല്‍​പാ​ദി​പ്പി​ക്കേ​ണ്ട ആ​വ​ശ്യം എ​ണ്ണ​വി​ല്‍​പ​ന മു​ഖ്യ​വ​രു​മാ​ന​മാ​യ ചി​ല രാ​ജ്യ​ങ്ങ​ള്‍​ക്കു​ണ്ട്.

Next Post

കു​വൈ​ത്ത്: ഇ​ത്ത​വ​ണ ശൈ​ത്യ​കാ​ല ത​മ്പു​ക​ള്‍​ക്കാ​യു​ള്ള അ​പേ​ക്ഷകളിൽ വൻ കു​റ​വ്

Sun Dec 5 , 2021
Share on Facebook Tweet it Pin it Email കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ ഇ​ത്ത​വ​ണ ശൈ​ത്യ​കാ​ല ത​മ്ബു​ക​ള്‍​ക്കാ​യു​ള്ള അ​പേ​ക്ഷ കു​റ​വ്. ക​ഴി​ഞ്ഞ​വ​ര്‍​ഷം കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​മ്ബു​കെ​ട്ടാ​ന്‍ അ​നു​മ​തി ന​ല്‍​കാ​തി​രു​ന്ന​തോ​ടെ അ​ന​ധി​കൃ​ത​മാ​യി പ​ല​രും ത​മ്ബ്​ നി​ര്‍​മി​ച്ചു. 5000ത്തി​ലേ​റെ അ​ന​ധി​കൃ​ത ത​മ്ബു​ക​ളാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം പൊ​ളി​ച്ചു​നീ​ക്കി​യ​ത്. എ​ന്നാ​ല്‍, പൊ​തു​വി​ല്‍ കോ​വി​ഡ്​ ആ​ളു​ക​ളെ പു​റ​ത്തു​പോ​കു​ന്ന​തി​ല്‍​നി​ന്ന്​ പി​ന്തി​രി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ്​ ഇ​ത്ത​വ​ണ​ത്തെ കു​റ​ഞ്ഞ അ​പേ​ക്ഷ ന​ല്‍​കു​ന്ന സൂ​ച​ന. ത​ണു​പ്പ്​ ശ​ക്​​ത​മാ​കു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ പേ​ര്‍ ത​മ്ബു​കെ​ട്ടാ​ന്‍ മു​ന്നോ​ട്ടു​വ​രു​മെ​ന്നാ​ണ്​ […]

You May Like

Breaking News

error: Content is protected !!