കു​വൈ​ത്ത്: ഇ​ത്ത​വ​ണ ശൈ​ത്യ​കാ​ല ത​മ്പു​ക​ള്‍​ക്കാ​യു​ള്ള അ​പേ​ക്ഷകളിൽ വൻ കു​റ​വ്

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ ഇ​ത്ത​വ​ണ ശൈ​ത്യ​കാ​ല ത​മ്ബു​ക​ള്‍​ക്കാ​യു​ള്ള അ​പേ​ക്ഷ കു​റ​വ്. ക​ഴി​ഞ്ഞ​വ​ര്‍​ഷം കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​മ്ബു​കെ​ട്ടാ​ന്‍ അ​നു​മ​തി ന​ല്‍​കാ​തി​രു​ന്ന​തോ​ടെ അ​ന​ധി​കൃ​ത​മാ​യി പ​ല​രും ത​മ്ബ്​ നി​ര്‍​മി​ച്ചു.

5000ത്തി​ലേ​റെ അ​ന​ധി​കൃ​ത ത​മ്ബു​ക​ളാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം പൊ​ളി​ച്ചു​നീ​ക്കി​യ​ത്. എ​ന്നാ​ല്‍, പൊ​തു​വി​ല്‍ കോ​വി​ഡ്​ ആ​ളു​ക​ളെ പു​റ​ത്തു​പോ​കു​ന്ന​തി​ല്‍​നി​ന്ന്​ പി​ന്തി​രി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ്​ ഇ​ത്ത​വ​ണ​ത്തെ കു​റ​ഞ്ഞ അ​പേ​ക്ഷ ന​ല്‍​കു​ന്ന സൂ​ച​ന. ത​ണു​പ്പ്​ ശ​ക്​​ത​മാ​കു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ പേ​ര്‍ ത​മ്ബു​കെ​ട്ടാ​ന്‍ മു​ന്നോ​ട്ടു​വ​രു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. 300 ദീ​നാ​ര്‍ ഇ​ന്‍​ഷു​റ​ന്‍​സ്​ തു​ക ആ​ളു​ക​ളെ പി​റ​കോ​ട്ട​ടി​പ്പി​ക്കു​ന്ന​താ​യ വി​ല​യി​രു​ത്ത​ലി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ത്​ 100 ദീ​നാ​ര്‍ ആ​യി കു​റ​ക്കാ​ന്‍ ഏ​ക​ദേ​ശ ധാ​ര​ണ​യാ​യി​ട്ടു​ണ്ടെ​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്നു. ഫീ​സ്​ കു​റ​ക്ക​ണ​മെ​ന്ന ശൈ​ത്യ​കാ​ല ത​മ്ബ്​ ക​മ്മി​റ്റി​യു​ടെ ശി​പാ​ര്‍​ശ മ​ന്ത്രി​യു​ടെ അം​ഗീ​കാ​ര​ത്തി​ന്​ കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​ന്‍​ഷു​റ​ന്‍​സ്​ ഫീ​സ്​ കൂ​ടാ​തെ 50 ദീ​നാ​ര്‍ ര​ജി​സ്​​ട്രേ​ഷ​ന്‍ ഫീ​സും ന​ല്‍​ക​ണം.

21 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക്​ ത​മ്ബി​ന്​ അ​പേ​ക്ഷി​ക്കാം. കു​വൈ​ത്തി​ക​ള്‍​ക്കും വി​ദേ​ശി​ക​ള്‍​ക്കും അ​പേ​ക്ഷി​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ട്. മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റാ​യ www.baladia.gov.kw യി​ലൂ​ടെ​യാ​ണ് ഫീ​സ്​ അ​ട​ക്കേ​ണ്ട​ത്. കെ​ട്ടു​ന്ന സ്ഥ​ലം, അ​പേ​ക്ഷ​ക​െന്‍റ വി​വ​ര​ങ്ങ​ള്‍ (പേ​ര്, സി​വി​ല്‍ ഐ​ഡി ന​മ്ബ​ര്‍)‍, പേ​​മെന്‍റ്​ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ്​ പ്ര​ധാ​ന​മാ​യും ന​ല്‍കേ​ണ്ട​ത്. നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ച​വ​ര്‍ക്ക്​ മാ​ത്ര​മേ ത​മ്ബു​കെ​ട്ടാ​നു​ള്ള അ​നു​മ​തി ന​ല്‍കൂ​വെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ന​വം​ബ​ര്‍ 15 മു​ത​ല്‍ മാ​ര്‍​ച്ച്‌​ 15 വ​രെ​യാ​ണ്​ ​ശൈ​ത്യ​കാ​ല ത​മ്ബു​ക​ള്‍​ക്ക്​ അ​നു​മ​തി.

രാ​ജ്യ​ത്തെ കോ​വി​ഡ്​ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​നു​മ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി ത​മ്ബ്​ ലൈ​സ​ന്‍​സ്​ വി​ത​ര​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. നാ​ലു​മാ​സ​മാ​ണ് മ​രു​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​റ്റും ത​ണു​പ്പ് ആ​സ്വാ​ദ​ന ത​മ്ബു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കാ​റു​ള്ള​ത്.

Next Post

കുവൈത്ത്: സർക്കാർ മേഖലയിലും സ്വദേശി വൽക്കരണം

Sun Dec 5 , 2021
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി : രാജ്യത്തെ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ‌പ്രത്യേക നടപടികള്‍ സ്വീകരിക്കാന്‍ മാന്‍പവര്‍ അതോറിറ്റി. പൊതുമേഖലയുമായി ബന്ധപ്പെട്ട കരാര്‍ ജോലികളില്‍ ഉള്‍പ്പെടെ സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കുവൈത്ത് വ്യവസായ യൂണിയനുമായി കൂടിക്കാഴ്ച നടത്തിയ അതോറിറ്റിയിലെ ദേശീയ തൊഴില്‍ ‌വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ മുതൈത ‌വ്യക്തമാക്കി. സര്‍ക്കാര്‍ – സ്വകാര്യമേഖലകളില്‍ സ്വദേശികള്‍ക്ക് […]

You May Like

Breaking News

error: Content is protected !!