ഒമാന്‍: ആരോഗ്യ മേഖലയിലെ നേട്ടം; ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം

മസ്കത്ത്: മാതാവില്‍നിന്ന് കുഞ്ഞിലേക്ക് എച്ച്‌.ഐ.വി, സിഫിലസ് എന്നിവ പകരുന്നത് നിര്‍മാര്‍ജനം ചെയ്തതിന് സുല്‍ത്താനേറ്റിന് അന്താരാഷ്ട്ര സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. കഴിഞ്ഞ ദിവസം അല്‍ ബുസ്താന്‍ പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി ഡോ. ഹിലാല്‍ ബിന്‍ അലി അല്‍ സാബ്തി സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ലോകാരോഗ്യ സംഘടനയുടെ കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയുടെ റീജനല്‍ ഡയറക്ടര്‍ ഡോ. അഹമ്മദ് ബിന്‍ സലേം അല്‍-മന്ദരിയാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്.

കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ ഈ ആഗോള സര്‍ട്ടിഫിക്കറ്റ് നേടുന്ന ആദ്യത്തേതും ലോക തലത്തില്‍ 16ാമത്തേയും രാജ്യമാണ് ഒമാന്‍.

ഈ നേട്ടം കൈവരിച്ച ഒമാനെ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്‌.ഒ) ഡയറക്ടര്‍ ജനറല്‍ അഭിനന്ദിച്ചു. ഇത് അഭിമാന നിമിഷമാണെന്നും എല്ലാ ജീവനക്കാരുടെയും സഹകരണത്തോടെ മുന്നോട്ടുപോകുമെന്നും അല്‍ സാബ്തി പറഞ്ഞു. എച്ച്‌.ഐ.വി ബാധിതരായ സ്ത്രീകള്‍ക്കും അവരുടെ കുട്ടികള്‍ക്കും ഒരു വിവേചനവുമില്ലാതെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഒമാന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ സുപ്രധാന നേട്ടമെന്ന് അല്‍ മന്ദരി പറഞ്ഞു.

Next Post

സ്കൂള്‍ യൂനിഫോമില്‍ മാരകമായ കെമിക്കലുകള്‍ അടങ്ങിയതായി പഠനം

Mon Oct 3 , 2022
Share on Facebook Tweet it Pin it Email ന്യൂ ഡല്‍ഹി : നിങ്ങളുടെ സ്കൂള്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ കാഴ്ചയില്‍ നല്ല വൃത്തിയുള്ളതായിരിക്കും. എന്നാല്‍ അത് ധരിക്കാന്‍ അനുയോജ്യമാണോ? അല്ലെന്നാണ് പുതിയ പഠനം പറയുന്നത്. അതായത് പോളിഫ്ലൂറോയോല്‍കില്‍ സബ്സ്റ്റാന്‍സസ് എന്ന പേരിലറിയപ്പെടുന്ന മാരകമായ വിഷമയമായ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട് ഇതിലെല്ലാം എന്നാണ് പഠനത്തില്‍ പറയുന്നത്. എന്‍വയണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ടെക്സ്റ്റയില്‍സ് ഉല്‍പ്പന്നങ്ങളില്‍ പ്രത്യേകിച്ച്‌ കുട്ടികളുടെ വസ്ത്രങ്ങളിലാണ് […]

You May Like

Breaking News

error: Content is protected !!