ഒമാൻ: പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസുകളുടെ കാലാവധി ഡിസംബർ 31 വരെ നീട്ടി

മസ്‌കത്ത്: പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസന്‍സ് ഫീസ് കുറച്ച്‌ ഒമാന്‍. ഒമാനിലെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് കുറയ്ക്കാനുള്ള സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഒമാന്‍ തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധികളില്‍ നിന്ന് ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

സ്വദേശിവത്കരണ നടപടികള്‍ പൂര്‍ത്തിയാക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത്തരം ഫീസ് ഇനത്തില്‍ 30 ശതമാനം ഇളവ് വരെ ലഭിക്കും. കാറ്റഗറി 1 ല്‍ നിലവില്‍ 301 റിയാല്‍ ഉള്ള ഫീസ് 211 റിയാലാക്കും.
കാറ്റഗറി 2-വില്‍ നിലവില്‍ 251 റിയാല്‍ ഉള്ള ഫീസ് 176 റിയാലാക്കും കാറ്റഗറി 3-യില്‍ നിലവില്‍ 201 റിയാല്‍ ഉള്ള ഫീസ് 141 റിയാലാക്കും. ചെറുകിട ഇടത്തരം സ്ഥാപനങ്ങളില്‍ പ്രവാസികളെ നിയമിക്കുന്നതിനുള്ള ഫീസ് തിരികെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ 1 മുതല്‍ 5 വരെ പ്രവാസികളെ നിയമിക്കുന്നതിന് 101 റിയാലും, 6 മുതല്‍ 10 വരെ പ്രവാസികളെ നിയമിക്കുന്നതിന് 151 റിയാലും ഫീസ് ഇനത്തില്‍ ഈടാക്കുന്നതാണെന്ന് തൊഴില്‍ മന്ത്രാലയം വിശദമാക്കി.

Next Post

ഒമാൻ: പൊടിക്കാറ്റിന് സാധ്യത

Thu Mar 17 , 2022
Share on Facebook Tweet it Pin it Email മസ്‌കത്ത്: ഒമാനില്‍ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ ഒട്ടുമിക്ക ഗവര്‍ണറേറ്റുകളിലും കാറ്റിന് സാധ്യതയുള്ളതായി ഒമാന്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തെ മരുഭൂമി പ്രദേശങ്ങളിലും, തുറസായ ഇടങ്ങളിലും പൊടി അനുഭവപ്പെടുന്നതിനും കാഴ്ച്ച മറയുന്നതിനും സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കാറ്റിനെ തുടര്‍ന്ന് ഒമാന്‍ കടലിന്റെ തീരപ്രദേശങ്ങളിലും, മുസന്ദം ഗവര്‍ണറേറ്റിലെ തീരമേഖലകളിലും കടല്‍ പ്രക്ഷുബ്ധമാകുന്നതിന് […]

You May Like

Breaking News

error: Content is protected !!