ഒമാൻ: പൊടിക്കാറ്റിന് സാധ്യത

മസ്‌കത്ത്: ഒമാനില്‍ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

രാജ്യത്തിന്റെ ഒട്ടുമിക്ക ഗവര്‍ണറേറ്റുകളിലും കാറ്റിന് സാധ്യതയുള്ളതായി ഒമാന്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തെ മരുഭൂമി പ്രദേശങ്ങളിലും, തുറസായ ഇടങ്ങളിലും പൊടി അനുഭവപ്പെടുന്നതിനും കാഴ്ച്ച മറയുന്നതിനും സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

കാറ്റിനെ തുടര്‍ന്ന് ഒമാന്‍ കടലിന്റെ തീരപ്രദേശങ്ങളിലും, മുസന്ദം ഗവര്‍ണറേറ്റിലെ തീരമേഖലകളിലും കടല്‍ പ്രക്ഷുബ്ധമാകുന്നതിന് സാധ്യതയുള്ളതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Next Post

കുവൈത്ത്: കുവൈത്തി കുടുംബത്തിലെ മൂന്നുപേരെ ​കൊലപ്പെടുത്തിയ കേസ് - പ്രതിയായ ഇന്ത്യക്കാരൻ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ

Thu Mar 17 , 2022
Share on Facebook Tweet it Pin it Email കുവൈറ്റ്: അര്‍ദിയയില്‍ കുവൈത്തി കുടുംബത്തിലെ മൂന്നുപേരെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇന്ത്യക്കാരന്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍. ആന്ധ്രപ്രദേശ്​ സ്വദേശിയാണ് മരിച്ചത്. കുവൈറ്റ്​ പൗരന്‍ അഹമ്മദ് (80), ഭാര്യ ഖാലിദ (50), മകള്‍ അസ്മ(18) എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയാണ്​ തൂങ്ങിമരിച്ചത്. കേസില്‍ അറസ്​റ്റിലായി ദിവസങ്ങള്‍ക്കുളളില്‍ തന്നെയാണ് ഇയാള്‍ ജയിലില്‍ മരിച്ചത്​. മാര്‍ച്ച്‌​ നാല്​ വെള്ളിയാഴ്​ചയാണ് കുടുംബത്തിലെ​ മൂന്നുപേരുടെ മൃതദേഹം […]

You May Like

Breaking News

error: Content is protected !!