കുവൈത്ത്: കുവൈത്ത് വിസകള്‍ക്ക് ചെലവേറാന്‍ സാധ്യത വലിയ മാറ്റങ്ങള്‍ അണിയറയില്‍

കുവൈത്ത് സിറ്റി: ആഭ്യന്തര, പ്രതിരോധ പാര്‍ലിമെന്ററി കമ്മിറ്റി അംഗങ്ങളും ആഭ്യന്തര മന്ത്രി ശൈഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹും തമ്മില്‍ പുതിയ റെസിഡന്‍സി നിയമം, സന്ദര്‍ശന വിസ അനുവദിക്കുന്നതിനുള്ള പുതിയ സംവിധാനങ്ങള്‍, റസിഡന്‍സി പെര്‍മിറ്റുകള്‍ നല്‍കുന്നതിനുള്ള നിയമങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും.

ഈ മാസം അവസാനം ഇതിനായി യോഗം ചേരും. യോഗത്തില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് ശൈഖ് തലാല്‍, എം പിമാരെ അറിയിച്ചിട്ടുണ്ട്. പുതിയ റസിഡന്‍സി നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ഉടനെ ദേശീയ അസംബ്ലിയിലേക്ക് അയക്കുമെന്നും അവിടെ ആഭ്യന്തര, പ്രതിരോധ സമിതി ചര്‍ച്ച ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. റസിഡന്‍സി വിസകള്‍ നിയന്ത്രിക്കുക എന്നതാണ് പുതിയ നിയമത്തിന്റെ കാതല്‍. ഫീസ് മൂന്നിരട്ടിയാക്കുമെന്നും എം പിമാര്‍ പറഞ്ഞു. ഫീസ് ഇരട്ടിയാക്കുന്നതിനൊപ്പം വിസിറ്റ് വിസകള്‍ക്കുള്ള ഭേദഗതികള്‍ ജനുവരിയില്‍ പുറത്തിറക്കും. കുറച്ചു വിഭാഗങ്ങള്‍ക്ക് മാത്രമാകും വിസ നേടാനാവുക.

അതേസമയം, രാജ്യത്ത് താമസ നിയമ ലംഘകര്‍ക്കെതിരെ കര്‍ശന പരിശോധന തുടരും. പുതിയ താമസ നിയമത്തില്‍ അഞ്ച് വര്‍ഷത്തെ റസിഡന്‍സി പെര്‍മിറ്റ് ഉള്‍പ്പെടുന്നുണ്ട്. മുന്‍ അസംബ്ലിക്ക് അയച്ച കരട് നിയമത്തില്‍ ഇത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ പെര്‍മിറ്റ്‌ നിക്ഷേപകര്‍ക്കോ ബിസിനസ്സുകാര്‍ക്കോ കുവൈത്തി സ്ത്രീകളുടെ കുട്ടികള്‍ക്കോ ഉള്ളതല്ല എന്ന് പ്രാദേശിക പത്രം റിപ്പോര്‍ട് ചെയ്തു.

Next Post

ബ്രിട്ടൻ കെ. എം.സി. സി യുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം: സയ്യിദ് മുനവ്വറലി ശിഹാബ്‌ തങ്ങൾ

Wed Nov 16 , 2022
Share on Facebook Tweet it Pin it Email ലണ്ടൻ: ബ്രിട്ടൻ കെ. എം.സി.സി നടത്തി വരുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങൾ അഭിപ്രായപ്പെട്ടു. ബ്രിട്ടൻ കെ.എം. സി.സി ലണ്ടൻ ഈസ്റ്റ്‌ഹാമിൽ സംഘടിപ്പിച്ച വാർഷിക കുടുംബ മീറ്റ്‌ ഉൽഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു തങ്ങൾ. നൂറു കണക്കിനു ആളുകൾ പങ്കെടുത്ത ചടങ്ങിൽ “കുടുംബം – സമൂഹം – രാഷ്ട്രീയം” എന്ന വിഷയത്തിൽ ചേലേംബ്ര സി. എച്ച് […]

You May Like

Breaking News

error: Content is protected !!