കുവൈത്ത്: കുവൈത്തിലേക്കുള്ള മനുഷ്യക്കടത്ത് ഏജന്റ് അറസ്റ്റില്‍

കുവൈത്തിലേക്കുള്ള മനുഷ്യക്കടത്തിനായി തമിഴ്‌നാട് സ്വദേശികളായ ഏഴ് സ്ത്രീകളെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ച കേസില്‍ ഏജന്റ് അറസ്റ്റില്‍.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന തമിഴ്‌നാട് സ്വദേശി ബാഷ യെയാണ് ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
2022 ജൂലൈ 17 ന് ആണ് കുവൈത്തിലേക്ക് കടത്താന്‍ ഏഴ് യുവതികളെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ ബാഷ എത്തിച്ചത്. ഈ കേസിന്റെ അന്വേഷണം എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേല്‍ നോട്ടത്തില്‍ നടന്നുവരികെയാണ് ഒളിവിലായിരുന്ന ഏജന്റ് തമിഴ്‌നാട്ടില്‍ നിന്നും പിടിയിലായത്. ചെങ്കത്ത് ഖലീഫ എന്ന പേരില്‍ ട്രാവല്‍ ഏജന്‍സി നടത്തുകയാണ് ബാഷ. ഉള്‍ഗ്രാമങ്ങളില്‍ നിന്ന് നിരക്ഷരരും, സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ സ്ത്രീകളെ കണ്ടെത്തി അവര്‍ക്ക് സൗജന്യമായി പാസ്‌പോര്‍ട്ട്, വിസ, ടിക്കറ്റ്, എന്നിവ ശരിയാക്കിക്കൊടുക്കും. ദുബൈയിലേക്കുള്ള വിസിറ്റിംഗ് വിസയയുമാണ് വിമാനത്താവളത്തിലെത്തിയത്.

ദുബൈയിലെത്തിയ ശേഷം കുവൈറ്റ് വിസയടിച്ച പേജ് പാസ്‌പോര്‍ട്ടില്‍ വ്യാജമായി ചേര്‍ത്ത് കുവൈറ്റിലേക്ക് കടത്തുകയാണ് ഇവരുടെ പദ്ധതി. വിദ്യാഭ്യാസം കുറഞ്ഞ സ്ത്രീകള്‍ക്ക് കുവൈറ്റില്‍ നേരിട്ടെത്താന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഈ തന്ത്രം ഉപയോഗിക്കുന്നതെ മുപ്പതിനും നാല്‍പ്പതിനും മധ്യേ പ്രായമുള്ള സ്ത്രീകളെ വീട്ടു ജോലിക്കെന്നും പറഞ്ഞാണ് കൊണ്ടുപോകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഫസലുള്ള എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Next Post

യു.കെ: യുകെയില്‍ ചാള്‍സ് മൂന്നാമന്റെ കിരീടധാരണച്ചടങ്ങിനെതിരേ പ്രതിഷേധം ശക്തം

Fri May 5 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: രാജാവായി ചാള്‍സ് മൂന്നാമന്റെ കിരീടധാരണച്ചടങ്ങിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ബ്രിട്ടനില്‍ രാജഭരണ വിരുദ്ധവികാരം ശക്തമാകുന്നു. ചടങ്ങ് നടക്കുന്ന ആറിന് ട്രാഫര്‍ഗര്‍ നഗറിലെ കിങ് ചാള്‍സ് ഒന്നാമന്റെ പ്രതിമയ്ക്ക് മുന്നില്‍ വലിയ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് വിവിധ സംഘടനകള്‍. കിരീടധാരണത്തിന് മുന്നോടിയായുള്ള ഘോഷയാത്ര കടന്നുപോകവെ, മഞ്ഞവസ്ത്രത്തില്‍ 1500ല്‍പ്പരം പേര്‍ ഇവിടെ ഒത്തുചേര്‍ന്ന് ‘നോട്ട് മൈ കിങ്’ (എന്റെ രാജാവല്ല) എന്ന് […]

You May Like

Breaking News

error: Content is protected !!