ഒമാന്‍: സാമൂഹ്യ മാധ്യമങ്ങളില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത് മുന്നറിയിപ്പുമായി ഒമാന്‍ പോലീസ്

മസ്‌കത്ത്: സാമൂഹ്യ മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്ന നടപടികളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി റോയല്‍ ഒമാന്‍ പോലീസ്.

ആളുകളെ തട്ടിക്കൊണ്ട് പോകുന്ന ഒരു സംഘം ഒമാനില്‍ പ്രവര്‍ത്തിക്കുന്നതായുള്ള തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച സന്ദേശങ്ങള്‍ തള്ളിക്കൊണ്ടാണ് റോയല്‍ ഒമാന്‍ പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്.

വ്യക്തികളെ തട്ടിക്കൊണ്ട് പോകുന്ന സംഘത്തെക്കുറിച്ചുള്ള പ്രചാരണങ്ങള്‍ തീര്‍ത്തും അടിസ്ഥാനമില്ലാത്തതാണെന്ന് പോലീസ് അറിയിച്ചു. ഇത്തരം പരാതികള്‍ ഒമാനിലെ ഒരു ഗവര്‍ണറേറ്റില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും, മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും പോലീസ് ചൂണ്ടിക്കാട്ടി.

അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍, സന്ദേശങ്ങള്‍ എന്നിവ പ്രചരിപ്പിക്കരുതെന്നും, ഇത്തരം വ്യാജവാര്‍ത്തകള്‍ സമൂഹത്തില്‍ ഭീതി പടര്‍ത്താന്‍ മാത്രമേ ഉപകരിക്കൂവെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

Next Post

ഒമാന്‍: ഒമാനില്‍ തൊഴില്‍ നിയമം ലംഘിച്ച 386 പ്രവാസികള്‍ അറസ്റ്റില്‍

Mon Dec 5 , 2022
Share on Facebook Tweet it Pin it Email മസ്‌കറ്റ്: ഒമാനില്‍ തൊഴില്‍ നിയമം ലംഘിച്ച 386 പ്രവാസികളെ അറസ്റ്റ് ചെയ്തു. തൊഴില്‍ മന്ത്രാലയത്തിന്റെ സംയുക്ത പരിശോധനാ സംഘം പുറത്തുവിട്ട പ്രതിവാര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.ദാഖിലിയ ഗവര്‍ണറേറ്റിലെ സംയുക്ത പരിശോധനാ സംഘത്തിന്റെ ഓഫീസില്‍ ഞായറാഴ്ച മാത്രം വിവിധ റോയല്‍ ഒമാന്‍ പൊലീസ് സ്റ്റേഷനുകളില്‍ നിന്നായി 150 പ്രവാസികള്‍ തൊഴില്‍ നിയമം ലംഘിച്ച റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി തൊഴില്‍ മന്ത്രാലയം വിശദമാക്കി. […]

You May Like

Breaking News

error: Content is protected !!