കുവൈത്ത്: കഴിഞ്ഞ വര്‍ഷം നാടുകടത്തിയത് മുപ്പതിനായിരത്തിലധികം പ്രവാസികളെന്ന് റിപ്പോര്‍ട്ട്

കുവൈത്ത്: കുവൈത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം മുപ്പതിനായിരത്തിലധികം പ്രവാസികളെ നാടുകടത്തിയതായി റിപ്പോര്‍ട്ട്. പ്രതിദിന എണ്ണം കണക്കിലെടുത്താല്‍ ഒരു ദിവസം 82 പ്രവാസികളെ വീതം നാടുകടത്തിയതായിട്ടാണ് ശരാശരി കണക്ക്. ഇവരില്‍ 660 പേര്‍ മാത്രമാണ് കോടതി വിധി പ്രകാരം ‍ നാടുകടത്തപ്പെട്ടത്. ബാക്കിയുള്ളവരെ നിയമലംഘനങ്ങളുടെ പേരിലും മറ്റ് കുറ്റകൃത്യങ്ങളുടെ പേരിലുമാണ് നാടുകടത്തിയിരിക്കുന്നത്.

മയക്കുമരുന്ന് കേസുകളില്‍ പിടിയിലായവര്‍, മോഷണം, സംഘട്ടനങ്ങളില്‍ ഏര്‍പ്പെട്ടവര്‍, മദ്യ നിര്‍മാണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ എന്നിവര്‍ക്ക് പുറമെ കുവൈത്തിലെ നിയമങ്ങള്‍ ലംഘിച്ചതിനും അതുപോലെ താമസ രേഖകളുടെ കാലാവധി കഴിഞ്ഞവരോ, ആവശ്യമായ രേഖകളൊന്നും കൈവശമില്ലാതെയോ പിടിയിലായപ്പോള്‍ നാടുകടത്തപ്പെട്ടവരോ ആണ് ഭൂരിപക്ഷവും. കൂടാതെ കുവൈത്തിലെ പൊതുജന താല്‍പര്യം മുന്‍നിര്‍ത്തി നാടുകടത്തപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. ഇവരില്‍ 17,000 പേര്‍ പുരുഷന്മാരും ബാക്കിയുള്ളവര്‍ സ്‍ത്രീകളുമാണ്.

പുരുഷന്മാരില്‍ കൂടുതലും ഇന്ത്യക്കാരാണ്. അതായത് 6400 പേര്‍ ഇന്ത്യക്കാരും 3500 പേര്‍ ബംഗ്ലാദേശ് പൗരന്മാരും 3000 ഈജിപ്തുകാരും ഇവരില്‍ ഉള്‍പ്പെടും. ഫിലിപ്പൈനികളാണ് നാടുകടത്തപ്പെട്ട സ്ത്രീകളില്‍ ഏറ്റവുമധികം. 3000 ഫിലിപ്പൈനികളേയും 2600 ശ്രീലങ്കക്കാരെയും 1700 ഇന്ത്യക്കാരെയും 1400 എത്യോപ്യക്കാരുമാണ് കഴിഞ്ഞ വര്‍ഷം നാടുകടത്തിയത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ത്രീകള്‍.

2021 ല്‍ 18,221 പ്രവാസികളെയായിരുന്നു ഇവിടെ നിന്നും നാടുകടത്തിയത്. അതില്‍ 11,77 പുരുഷന്മാരും 7,044 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. അതായത് ഒരു വര്‍ഷത്തിന് ശേഷം നാടുകടത്തപ്പെട്ടവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ദ്ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ മാനസിക രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരേയും മാനസിക ആരോഗ്യ പ്രശ്നങ്ങളുള്ള പ്രവാസികളെയും നാടുകടത്താനുള്ള നടപടികള്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Next Post

കുവൈത്ത്: 3000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പിന്‍വലിച്ചതായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്റ്

Fri Jan 6 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി | കുവൈത്തില്‍ 3,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പിന്‍വലിച്ചതായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്റ് ഡയറക്ടര്‍ ജനറല്‍. മേജര്‍ ജനറല്‍ യൂസുഫ് അല്‍ ഖദ്ദ വെളിപ്പെടുത്തി. ഇഷ്യൂ ചെയ്തതിന് ശേഷം തൊഴില്‍ മാറുകയോ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്റ് നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിക്കാതിരിക്കുകയോ ചെയ്‌തതിനാണ് നടപടി. പ്രവാസി ലൈസന്‍സുകള്‍ ഓഡിറ്റ് ചെയ്യാനുള്ള കഴിഞ്ഞ മാസത്തെ തീരുമാന പ്രകാരം ഓഡിറ്റ് […]

You May Like

Breaking News

error: Content is protected !!