കുവൈത്ത്: 3000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പിന്‍വലിച്ചതായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്റ്

കുവൈത്ത് സിറ്റി | കുവൈത്തില്‍ 3,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പിന്‍വലിച്ചതായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്റ് ഡയറക്ടര്‍ ജനറല്‍. മേജര്‍ ജനറല്‍ യൂസുഫ് അല്‍ ഖദ്ദ വെളിപ്പെടുത്തി. ഇഷ്യൂ ചെയ്തതിന് ശേഷം തൊഴില്‍ മാറുകയോ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്റ് നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിക്കാതിരിക്കുകയോ ചെയ്‌തതിനാണ് നടപടി.

പ്രവാസി ലൈസന്‍സുകള്‍ ഓഡിറ്റ് ചെയ്യാനുള്ള കഴിഞ്ഞ മാസത്തെ തീരുമാന പ്രകാരം ഓഡിറ്റ് പ്രക്രിയയും പിന്‍വലിക്കലുകളും തുടരുമെന്നും അദ്ദേഹം പറഞ്ഞു. ട്രാഫികും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും തമ്മില്‍ ബന്ധമുണ്ടെന്നും തൊഴില്‍ മാറ്റം പരിശോധിക്കുമെന്നും കൂടാതെ ലൈസന്‍സ് പിന്‍വലിച്ചവരുടെ വാഹനത്തിന്റെ ഉടമസ്ഥാവകാശം പുതുക്കാന്‍ കഴിയില്ലെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

Next Post

യു.കെ: പണപ്പെരുപ്പം - ബ്രിട്ടീഷുകാർ അനാവശ്യ ചെലവുകൾ വെട്ടികുറക്കുന്നു

Fri Jan 6 , 2023
Share on Facebook Tweet it Pin it Email വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ യുകെ ഉപഭോക്താക്കള്‍ ഈ വര്‍ഷം അവരുടെ അനാവശ്യ ചെലവുകള്‍ കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നതായി കണ്‍സള്‍ട്ടിംഗ് കമ്ബനിയായ കെപിഎംജിയുടെ ഒരു സര്‍വേ വ്യക്തമാക്കുന്നു. നാല്‍പ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം കാരണം ഭക്ഷണം കഴിക്കുന്നതിനും അവധിദിനങ്ങള്‍ക്കും മറ്റ് അനാവശ്യ കാര്യങ്ങള്‍ക്കുമുള്ള ചെലവ് കുറയ്ക്കാന്‍ തയ്യാറെടുക്കുകയാണെന്ന് പോള്‍ ചെയ്ത 3,000 ഉപഭോക്താക്കളില്‍ ഏകദേശം മൂന്നില്‍ രണ്ട് പേരും […]

You May Like

Breaking News

error: Content is protected !!