കുവൈത്ത്: കുവൈത്ത് വിമാനത്താവളത്തില്‍നിന്ന് 530 പേരെ തിരിച്ചയച്ചു

കുവൈത്ത്: വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ചും പേരുകളില്‍ മാറ്റം വരുത്തിയും രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച 530 പേരെ കുവൈത്തില്‍ നിന്നും തിരിച്ചയച്ചു. രേഖകള്‍ കൃത്യതയില്ലാത്തതും വ്യാജവുമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ തിരിച്ചയച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 2022 ലാണ് ഇത്രയും പേരെ വിമാനത്താവളത്തില്‍നിന്നുതന്നെ അതാത് രാജ്യങ്ങളിലേക്ക് മടക്കി അയച്ചത്. ഇവരില്‍ 120 പേര്‍ വനിതകളായിരുന്നു.

ഇതില്‍ ഭൂരിഭാഗവും ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. കുവൈത്ത് പ്രവേശിക്കാന്‍ അനുമതിയില്ലാത്തവര്‍ ഉള്‍പ്പെടെ ഇവരിലുണ്ടായിരുന്നു. ആധുനിക സാങ്കേതിക വിദ്യയും വിരലടയാള പരിശോധനയും നിര്‍ബന്ധമാക്കിയതോടെയാണ് ഇത്തരക്കാരെ പിടികൂടി തിരിച്ചയക്കാന്‍ സഹായകമായത്. അത്യാധുനിക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതുകൊണ്ട് അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെ മൂന്നുമിനുട്ടിനകം മനസ്സിലാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതര ഗള്‍ഫ് നാടുകളില്‍ പ്രവേശനം വിലക്കിയിട്ടുള്ളവരെയും ഇവിടെ ഇറങ്ങാന്‍ അനുവദിക്കുന്നതല്ല.

Next Post

യു.കെ: 85 വര്‍ഷത്തിന് ശേഷം ബിബിസി അറബിക് റേഡിയോ പ്രക്ഷേപണം നിര്‍ത്തി

Mon Jan 30 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: 85 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ബി.ബി.സി അറബിക് റേഡിയോ പ്രക്ഷേപണം നിര്‍ത്തി. ചെലവ് ചുരുക്കലിന്റെയും ഡിജിറ്റല്‍ പ്രോഗ്രാമുകളിലേക്ക് മാറുന്നതിന്റെയും ഭാഗമായാണ് നടപടി. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് അവതാരകരായ നൂറുദ്ദീന്‍ സൊര്‍ഗി, മഹ്‌മുദ് അല്‍ മുസല്ലിം എന്നിവരാണ് റേഡിയോ പ്രക്ഷേപണം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. ”ഞങ്ങളുടെ സേവനത്തോടുള്ള നിങ്ങളുടെ വിശ്വസ്തതയ്ക്കും സ്നേഹത്തിനും നന്ദി പറയുന്നു. ഈ അഭിമാനകരമായ യാത്രയുടെ […]

You May Like

Breaking News

error: Content is protected !!