ഒമാന്‍: ജി.സി.സി രാജ്യങ്ങളിലെ പ്രതിഭകളെ ആദരിച്ചു

മസ്കത്ത്: യുവജന പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന ജി.സി.സി രാജ്യങ്ങളിലെ പ്രതിഭകളെയും കമ്ബനികളെയും ആദരിച്ചു. ജി.സി.സി യുവജന കായിക മന്ത്രിമാരുടെ സമിതിയുടെ 36ാമത് യോഗത്തോടനുബന്ധിച്ചായിരുന്നു പരിപാടി. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്‍റെ പ്രതിനിധിയായി ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ഹിലാല്‍ അല്‍ ബുസൈദി കാര്‍മികത്വം വഹിച്ചു.

യുനൈറ്റഡ് അറബ് എമിറേറ്റുകളില്‍നിന്നുള്ള വഫ അഹമ്മദ് അല്‍ അലി, റാഷിദ് ഗാനിം അല്‍ ഷംസി, ബഹ്‌റൈനില്‍നിന്നുള്ള ഹോപ് ഫണ്ട്, തംകീന്‍, സൗദി അറേബ്യയില്‍നിന്നുള്ള ഡോ. അബ്ദുല്ല മുഹമ്മദ് അല്‍ ഫൗസാന്‍, ഡോ ലൂയി ബക്കര്‍ അല്‍ തായാര്‍, സുല്‍ത്താനേറ്റില്‍നിന്നുള്ള തിലാല്‍ ഡെവലപ്‌മെന്റ് കമ്ബനി, ഓക്‌സിഡന്റല്‍ ഒമാന്‍, ഖത്തറില്‍നിന്നുള്ള ഖലീഫ മുഹ്‌സിന്‍ അല്‍ സഹ്‌വാനി, ഹാരിബ് മുഹമ്മദ് അല്‍ ജാബ്രി, കുവൈത്തില്‍നിന്നുള്ള ഡോ. ഹാഷിം മൊസൈദ് അല്‍ തബ്‌തബാനി, ഡോ. ഫവാസ് മുഹമ്മദ് അല്‍ അജ്മി എന്നിവരെയാണ് ആദരിച്ചത്.

യുവതയിലെ മികച്ച സര്‍ഗാത്മക വിഭാഗത്തിലായി ഒമാനില്‍നിന്നുള്ള അഹമ്മദ് അബ്ദുല്ല അല്‍ ഹുസ്നി, സുമയ്യ സെയ്ദ് അല്‍ സിയാബി, യുനൈറ്റഡ് അറബ് എമിറേറ്റുകളില്‍നിന്നുള്ള മുഹമ്മദ് യൂസുഫ് അല്‍ ഹമാദി, ഫാത്തിമ മൊസാബിഹ് അല്‍ ഷഹ്‌രിയാരി, ബഹ്റൈനില്‍നിന്നുള്ള കറം അബ്ദുല്ല ഹമദ് അല്‍ മുബാറക്, സാലിഹ് മുഹമ്മദ് അല്‍ മുഹ്സല്‍, സൗദി അറേബ്യയില്‍നിന്നുള്ള സാറാ തുര്‍ക്കി അല്‍ ഇന്‍സി, നജൗദ് മന്‍സൂര്‍ അല്‍ ഷംരി, ഖത്തറില്‍നിന്നുള്ള ഗാനിം മുഹമ്മദ് അല്‍ മുഫ്ത, മുഹമ്മദ് അഹമ്മദ് അല്‍ ഖസാബി, കുവൈത്തില്‍നിന്നുള്ള ലാമ ഫഹദ് മുഹമ്മദ് അല്‍ ഉറൈമാന്‍, സൈനബ് അബ്ദുല്ല അല്‍ സമദ് അല്‍ സഫര്‍ എന്നിവരെയും ആദരിച്ചു.

ജി.സി.സി സെക്രട്ടേറിയറ്റ് ജനറലിലെയും ഒമാന്‍ സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

Next Post

കുവൈത്ത്: പ്രവാസികള്‍ തെരുവില്‍ ഏട്ടുമുട്ടുന്ന വീഡിയോ വൈറല്‍ - പിടിയിലായവരെ നാടുകടത്തും

Tue May 9 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഏതാനും പ്രവാസികള്‍ റോഡരികില്‍ ഏറ്റുമുട്ടുന്ന വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ കര്‍ശന നടപടിയുമായി അധികൃതര്‍. വീഡിയോയില്‍ കാണുന്നവരെ പബ്ലിക് സെക്യൂരിറ്റി സെക്ടര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തതായി അധികൃതര്‍ അറിയിച്ചു. ഇവരെ കുവൈത്തില്‍ നിന്ന് നാടുകടത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി അറസ്റ്റിലായവരെ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്. എന്നാല്‍ പിടിയിലായവര്‍ ഏത് രാജ്യക്കാരാണെന്നത് ഉള്‍പ്പെടെ മറ്റ് വിശദ […]

You May Like

Breaking News

error: Content is protected !!