ഒമാൻ: ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ പൂ​ർ​ണ​മാ​യി തു​റ​ക്കു​ന്നു

മ​സ്ക​ത്ത്്: കോ​വി​ഡ് ആ​കു​ല​ത മാ​റി​യ​തോ​ടെ ഒ​മാ​നി​ലെ ഇ​ന്ത്യ​ന്‍ സ്കൂ​ളു​ക​ള്‍ പൂ​ര്‍​ണ​മാ​യി തു​റ​ക്കു​ന്നു. ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് ക്ലാ​സു​ക​ള്‍ തു​റ​ക്കാ​നു​ള്ള അ​നു​വാ​ദം നേ​ര​ത്തെ ന​ല്‍​കി​യി​രു​ന്നു.

ഒ​മാ​ന്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം നി​ശ്ച​യി​ച്ച കോ​വി​ഡ് മാ​ന​ദ​ണ്ഡം പൂ​ര്‍​ണ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നാ​ണ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് ന​ല്‍​കി​യ നി​ര്‍​ദേ​ശം. ഇ​ത​നു​സ​രി​ച്ച്‌ പ​ല സ്കൂ​ളു​ക​ളും പൂ​ര്‍​ണ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങി. പ​ല​തും അ​ടു​ത്ത ആ​ഴ്ച മു​ത​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങും. സൂ​ര്‍ ഇ​ന്ത്യ​ന്‍ സ്കൂ​ളും പൂ​ര്‍​ണ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങി. അ​ല്‍​ഗു​ബ്​​റ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍, മ​സ്ക​ത്ത് ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ തു​ട​ങ്ങി​യ​വ തു​റ​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്. അ​ല്‍ ഗു​ബ്റ ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ കെ.​ജി ക്ലാ​സു​ക​ളും ആ​റു മു​ത​ല്‍ 12വ​രെ ക്ലാ​സു​ക​ളും തു​റ​ന്നു. ബാ​ക്കി അ​ടു​ത്ത ആ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കും.

മ​സ്ക​ത്ത് ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ഇൗ ​മാ​സം 17മു​ത​ല്‍ തു​റ​ന്ന്​ പ്ര​വ​ര്‍​ത്തി​ക്കും. അ​ഞ്ച് മു​ത​ല്‍ എ​ട്ടു​വ​രെ ആ​ഴ്ച​യി​ല്‍ ര​ണ്ട് ക്ലാ​സു​ക​ള്‍ വീ​തം ന​ട​ത്താ​നാ​ണ് പ​ദ്ധ​തി. ഒ​മാ​നി​ലെ എ​ല്ലാ ഇ​ന്ത്യ​ന്‍ സ്കൂ​ളു​ക​ളി​ലും ഒ​മ്ബ​ത്, പ​ത്ത്, പ്ല​സ് വ​ണ്‍, പ്ല​സ്​​ടു ക്ലാ​സു​ക​ള്‍ തു​റ​ന്നു. ചി​ല​യി​ട​ത്ത്​ പ​രീ​ക്ഷ​യും ന​ട​ക്കു​ന്നു​ണ്ട്.

അ​ല്‍ ഗു​ബ്റ ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ അ​ടു​ത്ത ആ​ഴ്ച മു​ത​ല്‍ ആ​റ്, ഏ​ഴ് എ​ട്ട് ക്ലാ​സു​ക​ളും തു​റ​ക്കും. ബോ​ഷ​ര്‍ ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ കെ.​ജി. ക്ലാ​സു​ക​ള്‍ അ​ട​ക്ക​മു​ള്ള​വ നേ​ര​ത്തെ തു​റ​ന്നി​രു​ന്നു. ദാ​ര്‍​സൈ​ത്ത് ഇ​ന്ത്യ​ന്‍ സ്കൂ​ള്‍, വാ​ദി ക​ബീ​ര്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ എ​ന്നി​വ​യും തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച്‌​ അ​റി​യി​പ്പ് ന​ല്‍​കി.

സ്കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​ത് അ​ധി​കൃ​ത​ര്‍​ക്ക് വെ​ല്ലു​വി​ളി​യാ​ണ്. സു​ര​ക്ഷ മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ഏ​റെ ​െമ​ന​ക്കെ​ടേ​ണ്ടി വ​രും.

കു​ട്ടി​ക​ളെ ദി​വ​സ​വും ശ​രീ​ര ഉൗ​ഷ്മാ​വ് പ​രി​ശോ​ധ​ന, അ​സു​ഖ​മു​ള്ള കു​ട്ടി​ക​ളെ തി​രി​ച്ച​യ​ക്ക​ല്‍, സ്കൂ​ളി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ മു​റി​ക​ള്‍ ഒ​രു​ക്ക​ല്‍, ആ​വ​ശ്യ​മാ​യ സാ​നി​ൈ​റ്റ​സ​റു​ക​ള്‍ വി​ത​ര​ണം ചെ​യ്യ​ല്‍, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്‌ ക്ലാ​സു​ക​ളി​ല്‍ ഇ​രു​ത്ത​ല്‍ തു​ട​ങ്ങി നി​ര​വ​ധി മാ​ന​ദ​ണ്ഡം അ​ധി​കൃ​ത​ര്‍ ന​ട​പ്പാ​ക്കേ​ണ്ടി വ​രും.

പ​ല സ്കൂ​ളു​ക​ളി​ലും എ​ല്ലാ കു​ട്ടി​ക​ളെ​യും ഒ​ന്നി​ച്ചി​രു​ത്തി ക്ലാ​സ്​ ന​ട​ത്താ​ന്‍ സൗ​ക​ര്യ​മി​ല്ല. അ​തി​നാ​ല്‍ ഒ​ന്നി​ട​വി​ട്ട ദി​വ​ങ്ങ​ളി​ലാ​ണ് കു​ട്ടി​ക​ള്‍​ക്ക് ഒാ​ഫ് ലൈ​ന്‍ ക്ലാ​സ്​ ന​ട​ത്തു​ന്ന​ത്.

സ്കൂ​ളു​ക​ളി​ലെ ക്ലാ​സു​ക​ള്‍ കെ.​ജി. കു​ട്ടി​ക​ള്‍​ക്ക് ബോ​റ​ടി​യും ആ​വു​ന്നു​ണ്ട്. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മ​യി കു​ട്ടി​ക​ളെ സീ​റ്റി​ല്‍​നി​ന്ന് എ​ഴു​ന്നേ​ല്‍​ക്കാ​ന്‍ പോ​ലും അ​നു​വ​ധി​ക്കു​ന്നി​ല്ല. പി.​ഇ.​ടി അ​ട​ക്ക​മു​ള്ള പി​രി​യ​ഡു​ക​ളി​ല്‍ കു​ട്ടി​ക​ളെ പു​റ​ത്തു കൊ​ണ്ടു േപാ​വാ​ത്ത​തി​ലും വി​നോ​ദ​ങ്ങ​ള്‍ ഒ​ന്നും ഇ​ല്ലാ​ത്ത​തും കു​ട്ടി​ക​െ​ള മ​ടു​പ്പി​ക്കാ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Next Post

ഒമാൻ: കോ​ട്ട​ക്ക​ല്‍ ആ​യു​ര്‍​വേ​ദ കേ​​​​ന്ദ്രം, കോ​യ​മ്പ​ത്തൂ​ര്‍ ആ​യു​ര്‍​വേ​ദ കേ​ന്ദ്രം തു​ട​ങ്ങി​യ​വ​യു​മാ​യി സ​ഹ​ക​രി​ച്ച്‌​ ഇ​ന്ത്യ​ന്‍ എം​ബ​സി ആ​യു​ര്‍​വ ദി​നം ആ​ഘോ​ഷി​ച്ചു

Thu Nov 4 , 2021
Share on Facebook Tweet it Pin it Email മ​സ്​​ക​ത്ത്​: കോ​ട്ട​ക്ക​ല്‍ ആ​യു​ര്‍​വേ​ദ കേ​​​​ന്ദ്രം, കോ​യ​മ്ബ​ത്തൂ​ര്‍ ആ​യു​ര്‍​വേ​ദ കേ​ന്ദ്രം തു​ട​ങ്ങി​യ​വ​യു​മാ​യി സ​ഹ​ക​രി​ച്ച്‌​ ഇ​ന്ത്യ​ന്‍ എം​ബ​സി ആ​യു​ര്‍​വ ദി​നം ആ​ഘോ​ഷി​ച്ചു. ച​ട​ങ്ങി​ല്‍ ഒ​മാ​ന്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഡോ. ​മാ​സി​ന്‍ അ​ല്‍ ഖ​ബൂ​രി മു​ഖ്യാ​തി​ഥി​യാ​യി. സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍,അം​ബാ​സ​ഡ​ര്‍​മാ​ര്‍, ന​യ​ത​ന്ത്ര​ജ്ഞ​ര്‍, ആ​യു​ര്‍​വേ​ദ​മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍, യോ​ഗ സം​ഘ​ട​ന​ക​ള്‍, ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​െ​ങ്ക​ടു​ത്തു. ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ അ​മി​ത്​ നാ​ര​ങ്​ ആ​യു​ര്‍​വേ​ദ​ത്തി​െന്‍റ പ്ര​ധാ​ന്യ​ത്തെ​ക്കു​റി​ച്ച്‌​ […]

You May Like

Breaking News

error: Content is protected !!