ഒമാന്‍: സുധാകരന്റെ അറസ്റ്റ് രാഷ്ട്രീയമര്യാദകളുടെ നഗ്‌നലംഘനം -ഒ.ഐ.സി.സി

മസ്‌കത്ത്: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പിക്ക് ഒ.ഐ.സി.സി ഒമാന്‍ ദേശീയ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അറസ്റ്റ് രാഷ്ട്രീയമര്യാദകളുടെ നഗ്‌നമായ ലംഘനമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

കെ. സുധാകരന്റെ നേതൃത്വത്തില്‍ സമസ്ത മേഖലകളിലും കോണ്‍ഗ്രസ് കാഴ്ചവെക്കുന്ന മുന്നേറ്റത്തില്‍ വിറളിപൂണ്ടും അഴിമതി ഭരണത്തില്‍നിന്നു ജനശ്രദ്ധ തിരിച്ചുവിടാനുംവേണ്ടി നടത്തിയ ഈ അറസ്റ്റ് നാടകം അധികാരത്തിന്റെ ഹുങ്കുപയോഗിച്ച്‌ എതിരാളികളെ ഇല്ലാതാക്കാമെന്ന മൗഢ്യമാണ് വെളിവാക്കുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത് കുമ്ബളത്ത് ശങ്കരപ്പിള്ള പറഞ്ഞു.

ചോദ്യംചെയ്തതും തുടര്‍ന്ന് നാടകീയമായി അറസ്റ്റ് ചെയ്തതും എഴുതിത്തയാറാക്കിയ തിരക്കഥ പ്രകാരമാണെന്ന് അധ്യക്ഷതവഹിച്ച ദേശീയ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് മാത്യു മെഴുവേലി പറഞ്ഞു. കേന്ദ്രത്തിലെ ഫാഷിസ്റ്റ് ഭരണത്തിന്റെ കാര്‍ബണ്‍ പതിപ്പായി കേരളത്തിലെ ഭരണകൂടം മാറിയെന്നും ഇപ്പോള്‍ അഴിമതിപ്രളയത്തിലാണ് കേരളം അകപ്പെട്ടിരിക്കുന്നതെന്നും ഒ.ഐ.സി.സി ഒമാന്‍ ദേശീയ പ്രസിഡന്റ് സജി ഔസേഫ് ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിന്റെ ഗര്‍ജിക്കുന്ന സിംഹമാണ് കെ. സുധാകരനെന്നും ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ നെഞ്ചിലേറ്റുന്ന ആ നേതാവിന്റെ യഥാര്‍ഥ കരുത്ത് അണികളാണെന്നും ഇത്തരം ഓലപ്പാമ്ബുകാണിച്ചൊന്നും അദ്ദേഹത്തെ വിരട്ടാമെന്ന് നോക്കേണ്ടെന്നും ദേശീയ ജനറല്‍ സെക്രട്ടറി നിയാസ് ചെണ്ടയാട് പറഞ്ഞു. ദേശീയ സെക്രട്ടറി റെജി ഇടിക്കുള, റീജനല്‍ കമ്മിറ്റി നേതാക്കളായ മനാഫ് കോഴിക്കോട്, ഷാനുറാസ്, കിഫില്‍ ഇക്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ റീജനല്‍, ഏരിയ കമ്മിറ്റി നേതാക്കളായ വി.എ. അജ്മല്‍, സൈജു എം. തോമസ്, സൈഗോള്‍, രാജീവ് കണ്ണൂര്‍, അനില്‍ ഫിലിപ്പ്, മുഹമ്മദ് ഷാ, അല്‍ത്താഫ്, സ്റ്റാന്‍ലിന്‍ തോമസ് മാത്യു, എം. റെജി, സെറഫിന്‍ വര്‍ഗീസ് മാത്യു, രാജീവ് കുമാര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. ഒ.ഐ.സി.സി ദേശീയ ജനറല്‍ സെക്രട്ടറി ബിന്ദു പാലക്കല്‍ സ്വാഗതവും ട്രഷറര്‍ സജി ചങ്ങനാശ്ശേരി നന്ദിയും പറഞ്ഞു.

മത്ര: കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ എം.പിയെ അറസ്റ്റ് ചെയ്തതില്‍ ഒ.ഐ.സി.സി മത്ര ഏരിയയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്ന് പ്രതിഷേധിച്ചു. പ്രസിഡന്റ് ജയൻ പിള്ള അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി ഷാനവാസ് കറുകപുത്തൂര്‍, ഉമ്മര്‍ കൊടുങ്ങല്ലൂര്‍, അബൂബക്കര്‍ ശിവപുരം മട്ടന്നൂര്‍, മുസ്തഫ താമരശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.

Next Post

കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹീ സെന്ററിന്റെ നേതൃത്വത്തില്‍ ഈദ്ഗാഹുകള്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം

Sun Jun 25 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെൻററിന്റെ നേതൃത്വത്തില്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിക്കുന്നു.സാല്‍മിയ,അബ്ബാസിയ്യ,ഫര്‍വാനിയ,ഖൈത്താൻ ,ഫഹാഹീല്‍ ,മംഗഫ് എന്നീവടങ്ങളില്‍ നടക്കുന്ന പെരുന്നാള്‍ നമസ്കാരങ്ങള്‍ക്ക് പി.എൻ. അബ്ദുറഹിമാന്‍, അബ്ദുസ്സലാം സ്വലാഹി,ഷബീര്‍ സലഫി,അബ്ദുല്‍ മജീദ് മദനി,ഇഹ്സാൻ അല്‍ ഹിക്മി,അബ്ദുറഹിമാൻ തങ്ങള്‍ എന്നീവര്‍ നേതൃത്വം നല്‍കും. കെ.കെ.ഐ.സിയുടെ മലയാള ഖുത്തുബ നടക്കുന്ന പള്ളികളിലും ഈദ്‌ പ്രാര്‍ഥന ഉണ്ടാകും. ഈദ് ഗാഹുകളില്‍ സ്ത്രീകള്‍ക്ക് സൗകര്യമുണ്ടായിരിക്കും. ഈദ് […]

You May Like

Breaking News

error: Content is protected !!