കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹീ സെന്ററിന്റെ നേതൃത്വത്തില്‍ ഈദ്ഗാഹുകള്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെൻററിന്റെ നേതൃത്വത്തില്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിക്കുന്നു.സാല്‍മിയ,അബ്ബാസിയ്യ,ഫര്‍വാനിയ,ഖൈത്താൻ ,ഫഹാഹീല്‍ ,മംഗഫ് എന്നീവടങ്ങളില്‍ നടക്കുന്ന പെരുന്നാള്‍ നമസ്കാരങ്ങള്‍ക്ക് പി.എൻ. അബ്ദുറഹിമാന്‍, അബ്ദുസ്സലാം സ്വലാഹി,ഷബീര്‍ സലഫി,അബ്ദുല്‍ മജീദ് മദനി,ഇഹ്സാൻ അല്‍ ഹിക്മി,അബ്ദുറഹിമാൻ തങ്ങള്‍ എന്നീവര്‍ നേതൃത്വം നല്‍കും.

കെ.കെ.ഐ.സിയുടെ മലയാള ഖുത്തുബ നടക്കുന്ന പള്ളികളിലും ഈദ്‌ പ്രാര്‍ഥന ഉണ്ടാകും. ഈദ് ഗാഹുകളില്‍ സ്ത്രീകള്‍ക്ക് സൗകര്യമുണ്ടായിരിക്കും. ഈദ് ഗാഹിലേക്ക് വരുന്നവര്‍ വുദു എടുത്ത് വരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Next Post

യു.കെ: 31 വയസ്സുള്ള മലയാളി യുവാവ് ലണ്ടനില്‍ മരിച്ച നിലയില്‍: മൃതദേഹം കണ്ടെത്തിയത് കിടപ്പു മുറിയില്‍

Sun Jun 25 , 2023
Share on Facebook Tweet it Pin it Email ലണ്ടനിലുള്ള എപ്സ്മില്‍ എന്ന സ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. 31 വയസ്സുകാരന്‍ വിജേഷാണു മരിച്ചത്. ഉറക്കത്തിനിടെ മരണം സംഭവിച്ചുവെന്നു കരുതപ്പെടുന്നു. വിജേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ വല്‍സനാണ് മകന്റെ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. എപ്‌സാമിലും ക്രോയ്ഡോണിലും ഇവര്‍ക്ക് കുടുംബത്തിന്റെ സുഹൃത്തുക്കളുണ്ട്. വര്‍ഷങ്ങളായി യുകെയില്‍ താമസിക്കുന്ന കുടുംബമാണ് കൃഷ്ണന്‍ വല്‍സന്റേത്. മൃതദേഹം ഈസ്റ്റ് സറെ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റ്മോര്‍ട്ടം […]

You May Like

Breaking News

error: Content is protected !!