കുവൈത്ത്: സുരക്ഷാ പരിശോധന, 38 പേര്‍ അറസ്റ്റില്‍

കുവൈത്ത്‌ സിറ്റി: മഹ്‌ബൂലയില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ പൊലീസ് 258 നിയമലംഘനങ്ങള്‍ കണ്ടെത്തി. വിവിധ കുറ്റങ്ങള്‍ ചുമത്തി 38 പേരെ അറസ്റ്റുചെയ്തു.

ആഭ്യന്തര മന്ത്രാലയം ആക്ടിങ് അണ്ടർ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറല്‍ ശൈഖ് സാലിം നവാഫ് അല്‍ അഹമ്മദ് അസ്സബാഹിന്‍റെ നേരിട്ടുള്ള തുടർനടപടികളോടെയായിരുന്നു പരിശോധന. രാജ്യത്തുടനീളം നടന്നുവരുന്ന വിപുലമായ സുരക്ഷാ പരിശോധനകളുടെ തുടർച്ചയാണ് ഇതും. 258 ട്രാഫിക് നിയമലംഘനങ്ങള്‍, 15 റസിഡൻസി നിയമലംഘനങ്ങള്‍, മറ്റു കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ട വ്യക്തികള്‍ എന്നിങ്ങനെ നടപടി സ്വീകരിച്ചു.

Next Post

യു.കെ: 100 മൈല്‍ വേഗതയില്‍ ഒരു കൊടുങ്കാറ്റ് തീരമണയുന്നു: യുകെയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

Wed Jan 31 , 2024
Share on Facebook Tweet it Pin it Email 100 മൈല്‍ വരെ വേഗത്തിലുള്ള കാറ്റ് വീശിയടിച്ച് കൊണ്ടാണ് ഇന്‍ഗുന്‍ കൊടുങ്കാറ്റ് എത്തുന്നത്. ഇതോടെ ചുഴലിക്കാറ്റ് മുന്നറിയിപ്പും, ട്രെയിന്‍ റദ്ദാക്കലുകളും ഉള്‍പ്പെടെ അവിചാരിത സംഭവങ്ങളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. നോര്‍വീജിയന്‍ മീറ്റോയോറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പേരിട്ട കൊടുങ്കാറ്റ് ഒരു കാലാവസ്ഥാ ബോംബായി മാറുമെന്നാണ് കരുതുന്നത്. 24 മണിക്കൂറില്‍ കാലാവസ്ഥ മോശമാകുമെന്നാണ് സൂചന. സ്‌കോട്ട്ലണ്ടിനെ ഓനാക് മോര്‍ കുന്നുകളില്‍ 106 മൈല്‍ വേഗത്തിലാണ് […]

You May Like

Breaking News

error: Content is protected !!