കുവൈത്ത് സിറ്റി: മിഡ് ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും മികച്ച താമസയോഗ്യമായ നഗരങ്ങളില്‍ നാലാം സ്ഥാനത്തെത്തി കുവൈത്ത് സിറ്റി.
ഇക്കണോമിസ്റ്റ് ഇൻഫര്‍മേഷൻ യൂണിറ്റ് ആണ് 2023ലെ പട്ടിക പുറത്ത് വിട്ടത്. ദുബൈയും അബുദാബിയും തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. ദോഹ, മനാമ, മസ്കറ്റ്, റിയാദ്, ഒമാൻ, ജിദ്ദ എന്നിവയാണ് പ്രാദേശിക തലത്തിലെ ആദ്യ പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്.