യു.എസ്.എ: കോവിഡ് വാക്‌സിനെതിരെ പ്രചാരണം നടത്തിയിരുന്ന ക്രിസ്തീയ ചാനല്‍ ഡേസ്റ്റാറിന്റെ ഉടമ മാര്‍ക്കസ് ലാംബ് കൊവിഡ് ബാധിച്ച്‌ മരിച്ചു

ന്യൂയോര്‍ക്ക്: കോവിഡ് വാക്‌സിനെതിരെ (Covid Vaccine) പ്രചാരണം നടത്തിയിരുന്ന ക്രിസ്തീയ ചാനല്‍ ഡേസ്റ്റാറിന്റെ (Daystar Television) ഉടമ മാര്‍ക്കസ് ലാംബ് ( Marcus Lamb) കൊവിഡ് (Covid 19) ബാധിച്ച്‌ മരിച്ചു. ദൈവത്തോടൊപ്പം വീട്ടിലേക്ക് മടങ്ങിയെന്നാണ് ഡേസ്റ്റാര്‍ ടെലിവിഷന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ മാര്‍ക്കസ് ലാംബിന്റെ മരണവാര്‍ത്ത അറിയിച്ചത്.

കോവിഡ് വാക്‌സിനെ എതിര്‍ത്ത് നിരന്തരമായ പ്രചാരണമാണ് മാര്‍ക്കസ് ലാംബ് ഡേസ്റ്റാര്‍ ചാനലിലൂടെ നടത്തിയിരുന്നത്. കോവിഡ് വാക്‌സിനെതിരെ സംസാരിക്കുന്നവര്‍ക്ക് ചാനല്‍ മണിക്കൂറുകളോളം സമയം അനുവദിക്കുകയും ചെയ്തിരുന്നു.

കൂടാതെ കോവിഡ് വാക്‌സിനെതിരെ പ്രചാരണം നടത്തിയതിന് ഇന്‍സ്റ്റഗ്രാം നിരോധിച്ച റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിന്റെ ഒരു മണിക്കൂര്‍ നീണ്ട പരിപാടിയും ഡേസ്റ്റാര്‍ ചാനല്‍ പ്രക്ഷേപണം ചെയ്തിരുന്നു.

Next Post

ഒമാൻ: ഒമിക്രോണ്‍ - പ്രവാസികള്‍ യാത്രകള്‍ ഒഴിവാക്കി

Fri Dec 3 , 2021
Share on Facebook Tweet it Pin it Email മസ്‌കറ്റ്: ഒമിക്രോണ്‍ വകഭേദത്തിന്‍റെ കടന്നുവരവ് മസ്‌കറ്റിലെ പ്രവാസികളെ വീണ്ടും ആശങ്കയില്‍ ആക്കിയിരിക്കുകയാണ്. കൊവിഡ് മൂലം രണ്ടു വര്‍ഷത്തിലധികം നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന പ്രവാസികള്‍ ക്രിസ്മസിന് പോകാന്‍ തയ്യാറെടുത്തു വരുന്ന സമയത്താണ് ഒമിക്രോണ്‍ ഭീഷണി. ഇതുമൂലം നാട്ടിലേക്ക് മറ്റും യാത്ര ചെയ്യാനിരുന്ന മിക്ക പ്രവാസികളും ബുക്ക് ചെയ്ത വിമാന ടിക്കറ്റുകള്‍ റദ്ദാക്കുന്നത് വര്‍ധിക്കുകയാണ്. പലരും കുടുംബമായി യാത്ര ചെയ്യാന്‍ മുന്‍കൂട്ടി […]

You May Like

Breaking News

error: Content is protected !!