കുവൈത്ത്: കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് – സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷനായി ചര്‍ച്ച

കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപീകരിക്കുന്നതിനുള്ള കരട് നിയമം, ദേശീയ അസംബ്ലിയുടെ നിയമനിര്‍മ്മാണ സമിതി ചര്‍ച്ച ചെയ്തു.

ഞായറാഴ്ച കൂടുന്ന സമിതി യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് ഉണ്ടാകുമെന്ന് പാര്‍ലിമെന്റ് അംഗം ഹിഷാം അല്‍ സലേഹ് പറഞ്ഞു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ കമ്മീഷന്‍ രൂപീകരിക്കുന്നതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കരട് നിയമത്തിന്റെ നിയമ സാധുതയാണ് സമിതി പരിശോധിക്കുന്നത്. തുടര്‍ന്ന് ആഭ്യന്തര, പ്രതിരോധ സമിതി ബില്ലിന് അന്തിമ അനുമതി നല്‍കും. സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സിവില്‍ സൊസൈറ്റികളുടെ പ്രതിനിധികള്‍ക്ക് പുറമെ ജുഡീഷ്യല്‍, ലെജിസ്ലേറ്റീവ്, എക്‌സിക്യൂട്ടീവ് അതോറിറ്റികളില്‍ നിന്നുള്ള ഏഴ് പ്രതിനിധികള്‍ ഉള്‍പ്പെടുമെന്ന് കരട് നിയമനിര്‍മ്മാണത്തില്‍ നിര്‍ദ്ദേശിച്ചു. നേരത്തെ കോടതി പുനഃസ്ഥാപിച്ച 2020 അസംബ്ലിയില്‍ നിന്നുള്ള നിരവധി എംപിമാര്‍ 2022 സെപ്തംബറിലെ തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേട് നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു.

അതിനിടെ രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തണമെന്ന് സ്പീക്കര്‍ മര്‍സൂഖ് അല്‍-ഗാനം വ്യക്തമാക്കി. സുതാര്യമായ തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ ഉന്നത തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Post

UPI പേയ്‌മെന്റിന് ഫീസ് ഈടാക്കുമോ? പ്രചരിക്കുന്നതും നിങ്ങള്‍ അറിയേണ്ടതും

Fri Mar 31 , 2023
Share on Facebook Tweet it Pin it Email 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് പണം ഈടാക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ UPI പേയ്മെന്റ് ഉപയോക്താക്കള്‍ മുഴുവന്‍ ആശങ്കയിലാണ്. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തയിലെ ചില അവ്യക്തതയാണ് ആളുകളും ആശങ്കയിലാകാന്‍ കാരണമായത്. UPI സേവനങ്ങള്‍ ഇനി ഫ്രീയായിരിക്കില്ലെന്നും, 2000 രൂപയില്‍ കൂടുതല്‍ തുകയില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുകയാണെങ്കില്‍ 1.1 ശതമാനം ഫീസ് ഈടാക്കുമെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍, ഒരു […]

You May Like

Breaking News

error: Content is protected !!