
100 മൈല്‍ വരെ വേഗത്തിലുള്ള കാറ്റ് വീശിയടിച്ച് കൊണ്ടാണ് ഇന്‍ഗുന്‍ കൊടുങ്കാറ്റ് എത്തുന്നത്. ഇതോടെ ചുഴലിക്കാറ്റ് മുന്നറിയിപ്പും, ട്രെയിന്‍ റദ്ദാക്കലുകളും ഉള്‍പ്പെടെ അവിചാരിത സംഭവങ്ങളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
നോര്‍വീജിയന്‍ മീറ്റോയോറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പേരിട്ട കൊടുങ്കാറ്റ് ഒരു കാലാവസ്ഥാ ബോംബായി മാറുമെന്നാണ് കരുതുന്നത്. 24 മണിക്കൂറില്‍ കാലാവസ്ഥ മോശമാകുമെന്നാണ് സൂചന. സ്‌കോട്ട്ലണ്ടിനെ ഓനാക് മോര്‍ കുന്നുകളില്‍ 106 മൈല്‍ വേഗത്തിലാണ് കൊടുങ്കാറ്റ് വീശുന്നത്. അസാധാരണ കൊടുങ്കാറ്റെന്നാണ് ബിബിസി വെതര്‍ ഇന്‍ഗുനിനെ വിശേഷിപ്പിക്കുന്നത്.
നോര്‍ത്ത്, വെസ്റ്റ് സ്‌കോട്ട്ലണ്ട് എന്നിവിടങ്ങളിലായി ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് ടൊര്‍ണാഡോ & സ്റ്റോം റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കി. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും, സ്‌കോട്ട്ലണ്ടിലെ എല്ലാ ഭാഗങ്ങളിലും കാറ്റ് മൂലമുള്ള മഞ്ഞ ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്.
സ്‌കോട്ട്ലണ്ടില്‍ 40-ലേറെ ട്രെയിന്‍ സര്‍വ്വീസുകള്‍ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കി. ഫെറി ഓപ്പറേറ്റര്‍ കാല്‍മാക് എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവെച്ചു.