ഒമാന്‍: ഖരീഫ് സീസണ്‍ – സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം

മണ്‍സൂണ്‍ മഴക്കാലം (ഖരീഫ് സീസണ്‍) ആസ്വദിക്കുന്നതിനായി ദോഫാര്‍ ഗവര്‍ണറേറ്റിലെത്തുന്ന സഞ്ചാരികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഒമാൻ ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക ലഘുലേഖ പുറത്തിറക്കി.

ആരോഗ്യ സുരക്ഷ കാത്ത് സൂക്ഷിക്കുന്നതിനായി സന്ദര്‍ശകര്‍ക്ക് പിന്തുടരാവുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ് ഈ ലഘുലേഖ. കൊതുക് കടിയ്ക്കെതിരെ സ്വീകരിക്കാവുന്ന പ്രതിരോധ മാര്‍ഗങ്ങള്‍, ഉളുക്ക്, ഒടിവ്, തീപ്പൊള്ളല്‍, പാമ്ബ് കടി, ഭക്ഷ്യവിഷബാധ തുടങ്ങിയ സാഹചര്യങ്ങളില്‍ സ്വീകരിക്കാവുന്ന പ്രഥമശുശ്രൂഷ നടപടികള്‍ എന്നിവ ഈ ലഘുലേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സുരക്ഷിതമായി മണ്‍സൂണ്‍ മഴക്കാലം ആസ്വദിക്കുന്നതിനായി മന്ത്രാലയം നല്‍കിയിട്ടുള്ള ഏതാനം നിര്‍ദ്ദേശങ്ങള്‍:

വഴുക്കല്‍ ഒഴിവാക്കുന്നതിനായി സുരക്ഷിതമായതും, ചേര്‍ന്നതുമായ പാദരക്ഷകള്‍ ഉപയോഗിക്കുക.
സൂര്യാഘാതം ഒഴിവാക്കുന്നതിനായി സണ്‍ ബ്ലോക്കുകള്‍ ഉപയോഗിക്കുക.
വിട്ടുമാറാത്ത അസുഖങ്ങള്‍ ഉള്ള വ്യക്തികള്‍ തങ്ങളുടെ കൈവശം ആവശ്യമായ മരുന്നുകള്‍, ഉപകരണങ്ങള്‍ എന്നിവ കരുതേണ്ടതാണ്.
ഏറെ നേരം തുറന്ന് വെച്ച ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
റെസ്റ്റ്റൂമുകള്‍, ടോയ്ലറ്റുകള്‍ എന്നിവ ഉപയോഗിക്കുന്ന അവസരത്തില്‍ ശുചിത്വം പാലിക്കുക.
മലനിരകളിലും, ജലാശയങ്ങള്‍ക്കരികിലും വഴുക്കി വീഴുന്നതിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തുക.

Next Post

കുവൈത്ത്: മസാജ് പാര്‍ലറുകള്‍ വഴി 'സദാചാരവിരുദ്ധ പ്രവൃത്തികള്‍'; അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

Fri Jul 21 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ സദാചാരവിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ടെന്ന കേസില്‍ അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തു. സാല്‍മിയയിലെ ഒരു മസാജ് കേന്ദ്രത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കുറ്റാന്വേഷണ വകുപ്പ്, പൊതുമര്യാദ സംരക്ഷണ വിഭാഗം എന്നിവയുമായി ചേര്‍ന്ന് രാജ്യത്തെ നിയമലംഘകരെ പിടികൂടാന്‍ നടത്തിയ പരിശോധനകളിലാണ് ഇവരെ പിടികൂടിയത്. ഏഷ്യക്കാരാണ് അറസ്റ്റിലായത്. പണം നല്‍കി സദാചാരവിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ടെന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. പിടിയിലായവരെ തുടര്‍ […]

You May Like

Breaking News

error: Content is protected !!