കുവൈത്ത്: സാരഥി കുവൈത്ത് 24-ാം വാര്‍ഷികത്തിനും രജതജൂബിലി ആഘോഷങ്ങള്‍ക്കും തുടക്കമായി

കുവൈത്ത്‌ സിറ്റി: സാരഥി കുവൈത്ത് 24-ാം വാര്‍ഷികത്തിനും രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനും തുടക്കം കുറിച്ചു.

മംഗഫിലെ മെമ്മറീസ് ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ്‌ ബിജു ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജയന്‍ സദാശിവന്‍ സ്വാഗതം അര്‍പ്പിച്ചു.
യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ സുരേഷ് ബാബു ‘സാരഥീയം 2023’ പരിപാടിയെക്കുറിച്ചു വിശദീകരിച്ചു. സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച്‌ സംഘടനയുടെ 24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ആഘോഷിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് പ്രസിഡണ്ട് അജി കെ ആര്‍ പറഞ്ഞു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ സാംസ്കാരികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1999 ലാണ് സാരഥി കുവൈറ്റ് സ്ഥാപിതമായത്.

Next Post

യു.കെ: പുതിയ റെന്‍റെല്‍ നിയമം യുകെയില്‍ ആശങ്ക പരത്തുന്നു

Thu May 18 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ റെന്റല്‍ റിഫോംസ് ബില്ലിനെ കുറിച്ച് സമ്മിശ്രമായ അഭിപ്രായമാണ് ഉയരുന്നത്. കാരണമില്ലാതെ വാടകക്കാരനെ ഒഴിപ്പിക്കാന്‍ ഉടമക്കാവില്ല എന്നിരിക്കുമ്പോള്‍ തന്നെ ചില ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതില്‍ നിന്നും ഇത് വാടകക്കാരെ തടയുന്നുമുണ്ട്. വാടകക്ക് താമസിക്കുന്നവര്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അവരെ എളുപ്പത്തില്‍ ഒഴിപ്പിക്കാന്‍ ഉടമക്കാവും. ഇത് ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. പുതിയ […]

You May Like

Breaking News

error: Content is protected !!