കുവൈത്ത്: മലപ്പുറം ജില്ല അസോസിയേഷന്‍ കുവൈത്ത് യാത്രയയപ്പ്

കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്കു മടങ്ങുന്ന മലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത് ലേഡീസ് വിങ് ചെയര്‍പേഴ്സൻ സലീന റിയാസിന് യാത്രയയപ്പ് നല്‍കി. മംഗഫ് കലാസദൻ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംഘടന ഭാരവാഹികളും എക്സിക്യൂട്ടിവ് അംഗങ്ങളും പങ്കെടുത്തു.

സംഘടന അംഗങ്ങള്‍ അവതരിപ്പിച്ച ഗാനമേള, കലാസദൻ അവതരിപ്പിച്ച സംഗീതസന്ധ്യ എന്നിവ നടന്നു. അസോസിയേഷൻ ജനറല്‍ സെക്രട്ടറി നസീര്‍ കരംകുളങ്ങര സ്വാഗതം പറഞ്ഞു. മാക് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു.

മുഖ്യ രക്ഷാധികാരി ശറഫുദ്ദീൻ കണ്ണേത്ത്, ഫൗണ്ടറും രക്ഷാധികാരിയുമായ വാസുദേവൻ മമ്ബാട്, രക്ഷാധികാരി അനസ് തയ്യില്‍, ഫൗണ്ടറും അഡ്വൈസറി ബോര്‍ഡ് അംഗവുമായ അഭിലാഷ് കളരിക്കല്‍, അഡ്വൈസറി ബോര്‍ഡ് അംഗം സുനീര്‍ കളിപ്പാടൻ, ലേഡീസ് വിങ് സെക്രട്ടറി അനു അഭിലാഷ്, ട്രഷറര്‍ ഷൈല മാര്‍ട്ടിൻ, മാക് ട്രഷറര്‍ ഹാപ്പി അമല്‍, ജോയന്റ് സെക്രട്ടറിമാരായ ഷാജഹാൻ പാലാറ, സലിം നിലമ്ബൂര്‍, ജോയന്റ് ട്രഷറര്‍ ഇല്യാസ് പാഴൂര്‍ എന്നിവരും മറ്റു എക്സിക്യൂട്ടിവ് അംഗങ്ങളും ആശംസ നേര്‍ന്നു.

സെക്രട്ടറിയും പ്രോഗ്രാം കമ്മിറ്റി കോഓഡിനേറ്ററുമായ അനീഷ് കാരാട്ട്, പ്രോഗ്രാം കണ്‍വീനര്‍ അജ്‌മല്‍ വേങ്ങര എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ട്രഷറര്‍ ഹാപ്പി അമല്‍ നന്ദി പറഞ്ഞു. സംഘടന ഭാരവാഹികള്‍ സലീന റിയാസിന് മെമന്റോ കൈമാറി.

Next Post

യു.കെ: ലണ്ടനില്‍ മലയാളിയുടെ കുത്തേറ്റ് മലയാളി മരിച്ചു

Fri Jun 16 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: കെറ്ററിങ്ങില്‍ മലയാളി നഴ്സിന്റെയും മകളുടേയും കൊലപാതകത്തിന് പിന്നാലെ മറ്റൊരു മലയാളി കൂടി കൊല്ലപ്പെട്ടിരിക്കുന്നു. ലണ്ടനില്‍ മലയാളി യുവാവ് മറ്റൊരു മലയാളി യുവാവിന്റെ കുത്തേറ്റു മരിച്ചു. കൊച്ചി പനമ്പള്ളി നഗര്‍ സ്വദേശിയായ അരവിന്ദ് ശശികുമാറാണ് (37) കൂടെ താമസിക്കുന്ന സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്.സംഭവത്തില്‍ കൂടെ താമസിക്കുന്ന 20 കാരനായ മലയാളി യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ കൂടെ താമസിക്കുന്ന […]

You May Like

Breaking News

error: Content is protected !!