ഒമാൻ: സ്വദേശി പൗരനെ കാണാതായതായി പരാതി

ഒമാനില്‍ സ്വദേശി പൗരനെ കാണാതായതായി പരാതി. റുസ്താഖിലെ അല്‍ വാഷെല്‍ ഏരിയയില്‍നിന്ന് മസെന്‍ ബിന്‍ സെയ്ഫ് അല്‍ ഹതാമി എന്ന 28കാരനെയാണ് ജനുവരി അഞ്ചുമുതല്‍ കാണാതായിരിക്കുന്നത്.

ദഹാസ് മേഖലയിലെ പര്‍വതപ്രദേശങ്ങളിലേക്ക് തേന്‍ തേടി പോയതാണെന്ന് കരുതുന്നു. പിന്നീട് തിരിച്ചുവന്നിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് റോയല്‍ ഒമാന്‍ പൊലീസില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

ഇദ്ദേഹത്തെ കുറിച്ച്‌ വിവരം ലഭിക്കുന്നവര്‍ റോയല്‍ ഒമാന്‍ പൊലീസുമായി ബന്ധപ്പെടുകയോ 95826113 എന്ന പിതാവിന്‍റെ നമ്ബറില്‍ അറിയിക്കുകയോ വേണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Next Post

ഒമാൻ: അറബ് കപ്പിലെ നിര്‍ണായക മത്സരത്തില്‍ ഒമാന് ആവേശകരമായ വിജയം

Tue Jan 10 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: അറബ് കപ്പിലെ നിര്‍ണായക മത്സരത്തില്‍ സുല്‍ത്താനേറ്റിന് ആവേശകരമായ വിജയം. ഇറാഖിലെ ബസ്റ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യമനെ 2-3ന് തകര്‍ത്താണ് ഒമാന്‍ വിജയക്കൊടി നാട്ടിയത്. ഇതോടെ റെഡ്വാരിയേഴ്സ് സെമി ഫൈനല്‍ സാധ്യതയും സജീവമാക്കി. കനത്ത മഴയില്‍ നടന്ന മത്സരത്തില്‍ ആദ്യം മുതലേ ആക്രമിച്ച്‌ കളിക്കുന്ന രീതിയായിരുന്നു ഒമാന്‍ സ്വീകരിച്ചിരുന്നത്. കളിയുടെ രണ്ടാം മിനിറ്റില്‍ യമന്‍ പ്രതിരോധ […]

You May Like

Breaking News

error: Content is protected !!