ഒമാന്‍: ഹോട്ട് എയര്‍ ബലൂണ്‍ സര്‍വീസ് വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ തുടക്കമായി

ഹോട്ട് എയര്‍ ബലൂണ്‍ സര്‍വിസിന് ഒമാനിലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ തുടക്കമായി. വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുര്‍ക്കിയ കമ്ബനിയായ റോയല്‍ ബലൂണിനാണ് അനുമതി നല്‍കിയതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

ഒമാന്‍ ടൂറിസം ഡെവലപ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ സഈദ് അല്‍ ഉബൈദാനിയുടെ സാന്നിധ്യത്തില്‍ വടക്കന്‍ ശര്‍ഖിയ ഗവര്‍ണര്‍ ശൈഖ് അലി ബിന്‍ അഹ്മദ് അല്‍ ഷംസി ഉദ്ഘാടനം ചെയ്തു. ലോകത്തിലെ പ്രധാന വിനോദ ഇനമായ ഹോട്ട് ബലൂണ്‍ പറപ്പിക്കലിന് അനുമതി നല്‍കാന്‍ ഒമാന്‍ നേരത്തേ തന്നെ തീരുമാനിച്ചതായിരുന്നു. ഒമാന്‍റെ സാമ്ബത്തിക വൈവിധ്യവത്കരണത്തിന്‍റെ ഭാഗമായായിരുന്നു പുതിയ നീക്കം.

അന്താരാഷ്ട്ര ഗുണനിലവാരമുള്ളതും അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യുന്നതിന്‍റെ അടിസ്ഥാനത്തിലാണ് അംഗീകാരം നല്‍കിയതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഈ മേഖലയിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കാനും അധികൃതര്‍ ലക്ഷ്യമിടുന്നുണ്ട്. നിരവധി തുറസ്സായ പ്രദേശങ്ങളും മരുഭൂമികളും അടങ്ങിയ ഭൂപ്രകൃതിയുള്ള ഒമാനില്‍ ഹോട്ട് ബലൂണുകള്‍ക്ക് വന്‍ സാധ്യതയാണുള്ളത്. ലോകത്തിലെ നിരവധി രാജ്യങ്ങളില്‍ വരുമാന മാര്‍ഗമാണ് ഹോട്ട് ബലൂണുകള്‍.

Next Post

കുവൈത്ത്: കല കുവൈത്ത് 'കതിര് ' നാടന്‍പാട്ടുത്സവം

Thu Jan 26 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് 44ാമത് വാര്‍ഷിക പ്രതിനിധിസമ്മേളന പ്രചാരണാര്‍ഥം ‘കതിര്’ നാടന്‍പാട്ടുത്സവം സംഘടിപ്പിച്ചു. കല സെന്റര്‍ മെഹ്‌ബൂളയില്‍ നടന്ന പരിപാടിക്ക് കല കുവൈത്ത് പ്രസിഡന്റ് പി.ബി. സുരേഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജെ. സജി ഉദ്ഘാടനം ചെയ്തു. അബുഹലിഫ മേഖല സെക്രട്ടറി രഞ്ജിത്ത് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ എം.പി. മുസഫര്‍ […]

You May Like

Breaking News

error: Content is protected !!