നൂറ്റാണ്ടുകള്‍ നീണ്ട ബ്രിട്ടീഷ്​ ഭരണത്തില്‍നിന്ന്​ പൂര്‍ണ്ണ മോചനം നേടി ബാര്‍ബഡോസ്

ബ്രിഡ്​ജ്​ടൗണ്‍: നൂറ്റാണ്ടുകള്‍ നീണ്ട ബ്രിട്ടീഷ്​ ഭരണത്തില്‍നിന്ന്​ പൂര്‍ണ്ണ മോചനം നേടി ബാര്‍ബഡോസ്​.

ചൊവ്വാഴ്ച ചാള്‍സ് രാജകുമാരന്‍ പ​ങ്കെടുത്ത വര്‍ണ ഗംഭീരമായ ചടങ്ങിലാണ്​ എലിസബത്ത്​ രാജ്ഞിയെ രാഷ്​ട്രത്തലവന്‍റെ സ്​ഥാനത്തുനിന്ന്​ നീക്കിയതായി പ്രഖ്യാപിച്ചത്​. പിന്നീട്​ കരീബിയന്‍ ദ്വീപ്​ രാഷ്​ട്രത്തെ ​ലോകത്തിലെ ഏറ്റവും പുതിയ പരമാധികാര റിപബ്ലിക്​ രാഷ്​ട്രമായി പ്രഖ്യാപിക്കുകയും ചെയ്​തു.

ഗവര്‍ണര്‍ ജനറലായിരുന്ന സാന്‍ഡ്ര മേസണ്‍ ആദ്യ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്​തു. 2018മുതല്‍ രാജ്യത്തിന്‍റെ ഗവര്‍ണര്‍ ജനറലാണ്​ സാന്‍ഡ്ര. ബ്രിട്ടണില്‍നിന്ന്​ സ്വാതന്ത്ര്യം ലഭിച്ചതിന്‍റെ 55ാം വാര്‍ഷിക ദിനമായ നവംബര്‍ 30നായിരുന്നു റിപബ്ലിക്​ പ്രഖ്യാപനവും രാഷ്​ട്രപതിയുടെ സത്യപ്രതിജ്ഞയും. ഔദ്യോഗിക അധികാര കൈമാറ്റത്തെ സൂചിപ്പിക്കാന്‍ ​ബ്രിട്ടീഷ്​ രാജവാഴ്ചയുടെ റോയല്‍ സ്റ്റാന്‍ഡേര്‍ഡ്​​ പതാക താഴ്​ത്തുകയും മാറ്റുകയും ചെയ്​തു.

കഴിഞ്ഞവര്‍ഷം​ രാഷ്​ട്രത്തലവന്‍റെ സ്​ഥാനത്തുനിന്ന്​ ബ്രിട്ടീഷ്​ രാജ്ഞിയെ നീക്കം ചെയ്യുന്നതായി ബാര്‍ബഡോസ്​ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പരമാധികാര റിപബ്ലിക്​ പ്രഖ്യാപനത്തെ ആഘോഷ​ത്തോടെയാണ്​ ബാര്‍ബഡോസ്​ ജനത വരവേറ്റത്​. രാജ്യത്ത്​ കോവിഡിനെ തുടര്‍ന്ന്​ പ്രഖ്യാപിച്ച കര്‍ഫ്യൂ ഒഴിവാക്കി ജനങ്ങള്‍ക്ക്​ ആഘോഷിക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കിയിരുന്നു. ചാള്‍സ്​ രാജകുമാരന്​ പുറമെ ബാര്‍​ബേഡിയന്‍ ഗായികയായ റിഹാനയും ചടങ്ങില്‍ പ​ങ്കെടുത്തു. പുതിയ തുടക്കമായാണ്​ ചടങ്ങിനെ ചാള്‍സ്​ രാജകുമാരന്‍ വിശേഷിപ്പിച്ചത്​. എല്ലായ്‌പ്പോഴും താന്‍ ബാര്‍ബഡോസിന്‍റെ സുഹൃത്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Post

സൗദി: ഒമിക്രോണ്‍ സൗദിയിലും സ്ഥിരീകരിച്ചു

Wed Dec 1 , 2021
Share on Facebook Tweet it Pin it Email റിയാദ്:കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സൗദി അറേബ്യയിലും സ്ഥിരീകരിച്ചു. ഒരു വടക്കന്‍ ആഫ്രികന്‍ രാജ്യത്ത് നിന്നെത്തിയ സൗദി പൗരനിലാണ് വകഭേദം സ്ഥിരീകരിച്ചതെന്ന് സൗദി വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു. യാത്രികനേയും ഇയാളുമായി സമ്ബര്‍കം പുലര്‍ത്തിയവരേയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഗള്‍ഫില്‍ ഇതാദ്യമായാണ് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. പതിനാല് ആഫ്രികന്‍ രാജ്യങ്ങള്‍ക്ക് സൗദി യാത്രാവിലക്ക് ഏര്‍പെടുത്തിയിരുന്നു. വിലക്ക് ഏര്‍പെടുത്തുന്നതിന് മുന്‍പ് […]

You May Like

Breaking News

error: Content is protected !!