സൗദി: ഒമിക്രോണ്‍ സൗദിയിലും സ്ഥിരീകരിച്ചു

റിയാദ്:കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സൗദി അറേബ്യയിലും സ്ഥിരീകരിച്ചു. ഒരു വടക്കന്‍ ആഫ്രികന്‍ രാജ്യത്ത് നിന്നെത്തിയ സൗദി പൗരനിലാണ് വകഭേദം സ്ഥിരീകരിച്ചതെന്ന് സൗദി വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു.

യാത്രികനേയും ഇയാളുമായി സമ്ബര്‍കം പുലര്‍ത്തിയവരേയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഗള്‍ഫില്‍ ഇതാദ്യമായാണ് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. പതിനാല് ആഫ്രികന്‍ രാജ്യങ്ങള്‍ക്ക് സൗദി യാത്രാവിലക്ക് ഏര്‍പെടുത്തിയിരുന്നു. വിലക്ക് ഏര്‍പെടുത്തുന്നതിന് മുന്‍പ് സൗദിയില്‍ എത്തിയതാവാം ഇദ്ദേഹം എന്നാണ് സൂചന.

പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഏത് അവസ്ഥയെയും നേരിടാന്‍ ആരോഗ്യവകുപ്പ് സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു. എല്ലാവരും വാക്സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്നും മന്ത്രലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഒമിക്രോണിനെ തുടര്‍ന്ന് മലാവി, സാംബിയ, മഡഗസ്‌കര്‍, അംഗോള, സീഷെല്‍സ്, മൗറീഷ്യസ്, കൊമറോസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സെര്‍വീസുകള്‍ സൗദി അറേബ്യ റദ്ദാക്കിയിരുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നു വരുന്നുവരുടെ ക്വാറന്റൈനും സൗദി കര്‍ശനമാക്കിയിട്ടുണ്ട്.

Next Post

ഒ​മാ​ൻ: തു​റ​മു​ഖ​ങ്ങ​ള്‍ വ​ഴി​യു​ള്ള വാ​ണി​ജ്യ​പ്ര​വ​ര്‍​ത്ത​ന​വും ഇ​റ​ക്കു​മ​തി​യും വര്‍ധിക്കുന്നു

Wed Dec 1 , 2021
Share on Facebook Tweet it Pin it Email ഒ​മാ​നി​ലെ തു​റ​മു​ഖ​ങ്ങ​ള്‍ വ​ഴി​യു​ള്ള വാ​ണി​ജ്യ​പ്ര​വ​ര്‍​ത്ത​ന​വും ഇ​റ​ക്കു​മ​തി​യും വര്‍ധിക്കുന്നു. ഈ ​വ​ര്‍​ഷ​ത്തെ ആ​ദ്യ ഒ​മ്ബ​ത്​ മാ​സ​ങ്ങ​ളി​ല്‍ അ​ഞ്ച്​ ശ​ത​മാ​നം വ​ള​ര്‍​ച്ച കൈ​വ​രി​ച്ച​താ​യി അധികൃതര്‍ അറിയിച്ചു.കൈ​കാ​ര്യം ചെ​യ്ത ക​ണ്ടെ​യ്‌​ന​റു​ക​ളു​ടെ എ​ണ്ണം 3.9 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം എ​ത്തി​യ​താ​യി ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​തേ കാ​ല​യ​ള​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്ബോ​ള്‍ മൂ​ന്ന് ശ​ത​മാ​നം വ​ര്‍​ധ​ന​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 41.2 ദ​ശ​ല​ക്ഷം ട​ണ്‍ പൊ​തു​ച​ര​ക്ക്​ ഇ​ക്കാ​ല​യ​ള​വി​ല്‍ വ്യ​ത്യ​സ്​​ത […]

You May Like

Breaking News

error: Content is protected !!