കുവൈത്ത്: വോയ്സ് കുവൈത്ത് ഫഹാഹീല്‍ യൂനിറ്റ് ഭാരവാഹികള്‍

കുവൈത്ത് സിറ്റി: വിശ്വകര്‍മ ഓര്‍ഗനൈസേഷൻ ഫോര്‍ ഐഡിയല്‍ കരിയര്‍ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) ഫഹാഹീല്‍ യൂനിറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

മംഗഫ് ഫോക്ക് ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗം വോയ്സ് കുവൈത്ത് ചെയര്‍മാൻ പി.ജി. ബിനു ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഷനില്‍ വെങ്ങളത്ത് അധ്യക്ഷത വഹിച്ചു.

ഭാരവാഹികള്‍: രാജേഷ് കുമാര്‍ കുഞ്ഞിപറമ്ബത്ത് (കണ്‍), നിതിൻ ജി. മോഹൻ (സെക്ര), വിഷ്ണു വിശ്വനാഥൻ (ട്രഷ), മോഹനൻ വാഴക്കുളം (ജോ. കണ്‍), ശാലു ശശിധരൻ (ജോ. സെക്ര), പി.എം. രാധാകൃഷ്ണൻ (ജോ. ട്രഷ), ഷിബു പി. പ്ലാവിടത്തില്‍, ടി.കെ. അഖില്‍, ഷിബിൻ കെ. മോഹൻ, ഇ.കെ. സനില്‍, വി. ദിനേഷ് ചന്ദു (എക്സി. കമ്മിറ്റി).

കേന്ദ്ര ജനറല്‍ സെക്രട്ടറി കെ.വി. രാധാകൃഷ്ണൻ, ഓര്‍ഗനൈസിങ് സെക്രട്ടറി സുജീഷ് പി. ചന്ദ്രൻ, ഉപദേശക സമിതി അംഗങ്ങളായ കെ. വിജയൻ, സജയൻ വേലപ്പൻ, വനിതവേദി പ്രസിഡൻറ് സരിത രാജൻ, ട്രഷറര്‍ അനീജ രാജേഷ്, സെക്രട്ടറി എം.ആര്‍. അജിത എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ രാജേഷ് കുമാര്‍ കുഞ്ഞിപറമ്ബത്ത് സ്വാഗതവും സെക്രട്ടറി നിതിൻ ജി. മോഹൻ നന്ദിയും പറഞ്ഞു.

Next Post

യു.കെ: ജോലി സാധ്യതയില്ലാത്ത കോഴ്‌സുകളിലേക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിന് ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികളില്‍ കടുത്ത നിയന്ത്രണം

Sun Jul 16 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ജോലി സാധ്യതയില്ലാത്ത കോഴ്സുകളിലേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതില്‍ ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റികള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഋഷി സുനക് രംഗത്തെത്തി. ഇത് സംബന്ധിച്ച വ്യക്തമായ പദ്ധതികള്‍ പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കും. ഇതിലൂടെ യൂണിവേഴ്സിറ്റികള്‍ക്ക് അണ്ടര്‍ പെര്‍ഫോമിംഗ് കോഴ്സുകളിലേക്ക് പ്രവേശിപ്പിക്കാവുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതായിരിക്കും. എന്നാല്‍ ഈ നീക്കം ഗ്രാജ്വേറ്റ് ജോബുകളുടെ അവസരങ്ങള്‍ കുറയ്ക്കുമെന്നും ഈ മേഖലയില്‍ പുതിയ […]

You May Like

Breaking News

error: Content is protected !!