ഒമാന്‍: സുല്‍ത്താനേറ്റിന്‍റെ ടൂറിസം സാധ്യതകള്‍ – ഇന്ത്യയില്‍ കാമ്ബയിനുമായി ഒമാന്‍

മസ്കത്ത്: സുല്‍ത്താനേറ്റിന്‍റെ ടൂറിസം സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇന്ത്യയില്‍ പ്രമോഷനല്‍ കാമ്ബയിനുമായി ഒമാൻ. പൈതൃക, ടൂറിസം മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിക്ക് തിങ്കളാഴ്ച തുടക്കമാകും. ഇന്ത്യൻ നഗരങ്ങളായ ഡല്‍ഹി, ജയ്പുര്‍, കല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലായിരിക്കും പരിപാടി. ഈ മാസം അവസാനംവരെ കാമ്ബയിൻ തുടരും.

ഒമാനും ഇന്ത്യയും തമ്മിലുള്ള നിലവിലുള്ള ബന്ധം ശക്തിപ്പെടുത്തുക, സമ്ബന്നമായ ഒമാനി ചരിത്ര പൈതൃകം, പ്രകൃതിരമണീയമായ ടൂറിസം സാധ്യതകള്‍, വിവാഹങ്ങള്‍, ഇവന്റുകള്‍, കോണ്‍ഫറൻസ്, എക്സിബിഷൻ ടൂറിസം തുടങ്ങി നിരവധി ടൂറിസം സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ ആകര്‍ഷകമായ സ്ഥലങ്ങളും വൈവിധ്യമാര്‍ന്ന അനുഭവങ്ങളും ഉയര്‍ത്തിക്കാട്ടുകയുമാണ് കാമ്ബയിൻ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ടൂറിസം മേഖലയിലെ പങ്കാളികള്‍ക്ക് ഹോട്ടലുകള്‍, ടൂര്‍ ഓപറേറ്റര്‍മാര്‍, എയര്‍ലൈനുകള്‍, പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ എന്നിവയുള്‍പ്പെടെ ഒമാനി ടൂറിസം രംഗത്തെ ആളുകളെ ബന്ധപ്പെടാനുള്ള അവസരവും കാമ്ബയിനിന്‍റെ ഭാഗമായുണ്ടാകും. ഇത് ഒമാനില്‍ ലഭ്യമായ വ്യത്യസ്ത യാത്രാനുഭവങ്ങളെക്കുറിച്ച്‌ അറിയാൻ സഹായകമാകും.

അവതരണങ്ങള്‍, സംവേദനാത്മക സെഷനുകള്‍, വണ്‍-ഓണ്‍-വണ്‍ മീറ്റിങ്ങുകള്‍ എന്നിവയാണ് കാമ്ബയിനില്‍ ഉള്‍പ്പെടുന്നത്. നിലവിലുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ ബിസിനസ് പങ്കാളിത്തവും സഹകരണവും സ്ഥാപിക്കുന്നതിനും ഒമാനി ടൂറിസം മേഖലയിലെ ഏറ്റവും പുതിയതും വരാനിരിക്കുന്നതുമായ സംഭവവികാസങ്ങളെക്കുറിച്ച്‌ മനസ്സിലാക്കാനും ഇന്ത്യൻ ടൂറിസം കമ്ബനികള്‍ക്ക് അനുയോജ്യമായ വേദിയായിരിക്കുമിത്. സഞ്ചാരികളെ ആകര്‍ഷിക്കാൻ വിവിധ ആഗോള ടൂറിസം വിപണികളില്‍ മന്ത്രാലയം നടത്തുന്ന പരിപാടിയുടെ ഭാഗമാണ് കാമ്ബയിൻ.

സാഹസിക പ്രേമികള്‍, പ്രകൃതിസ്‌നേഹികള്‍, ചരിത്ര ഗവേഷകര്‍, ആഡംബര സങ്കേതങ്ങള്‍ തേടുന്നവര്‍ എന്നിവര്‍ക്കായി വര്‍ഷം മുഴുവനും ഒമാനെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനത്തിലാണ് ടൂറിസം അധികൃതര്‍. പ്രമോഷനല്‍ കാമ്ബയിനിലൂടെ ലക്ഷ്യമിട്ട മാര്‍ക്കറ്റുകളിലേക്ക് പ്രവേശിക്കാനും അവരുമായി നേരിട്ട് ബന്ധം സ്ഥാപിക്കാനും അവരുടെ സവിശേഷതകളും ആവശ്യകതകളും അടുത്തറിയാനും ശ്രമിക്കുന്നു.

Next Post

കുവൈത്ത്: കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ സംയുക്ത ഫ്രണ്ട് സര്‍ക്കിള്‍ മീറ്റ്

Sat Jul 22 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ സംയുക്ത ഫ്രണ്ട് സര്‍ക്കിള്‍ മീറ്റ് സംഘടിപ്പിച്ചു. ‘ഒരുമ’ ഹാളില്‍ ചേര്‍ന്ന മീറ്റില്‍ ഏരിയ പ്രസിഡന്‍റ് യൂസുഫ് കണിയാപുരം അധ്യക്ഷത വഹിച്ചു. ‘ഹിജ്റയുടെ പാഠങ്ങള്‍’ തലക്കെട്ടില്‍ ഖലീലു റഹ്മാൻ പ്രഭാഷണം നടത്തി. ഹിജ്റ വെറും പലായനമല്ല, മറിച്ച്‌ തന്നിലര്‍പ്പിതമായ ദൗത്യനിര്‍വഹണത്തിനായി വര്‍ഷങ്ങള്‍ നീണ്ട തയാറെടുപ്പുകളിലൂടെ വ്യക്തമായ ലക്ഷ്യങ്ങളും കരുതിവെപ്പുകളുമായി പൂര്‍ണതയിലേക്കുള്ള പ്രയാണമായിരുന്നു […]

You May Like

Breaking News

error: Content is protected !!